സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്‍ടി എംഎല്‍എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. കേരളം കൂടാതെ തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബിജെപി സഖ്യത്തിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുമായി സഖ്യത്തിലാകുന്നത് എതിര്‍ത്ത ജെഡിഎസ് കര്‍ണാടക അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ എച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സംസ്ഥാന കമിറ്റി പിരിച്ചുവിട്ട ഗൗഡ തന്റെ മകന്‍ എച് ഡി കുമാരസ്വാമിയെ പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.
ബിജെപി-ജെഡിഎസ് സഖ്യത്തെ ശക്തമായി എതിര്‍ത്ത സിഎം ഇബ്രാഹിം പാര്‍ടിയില്‍ 'സമാന ചിന്താഗതി' പുലര്‍ത്തുന്നവരുടെ യോഗം വിളിക്കുകയും താന്‍ നയിക്കുന്നതാണ് യഥാര്‍ഥ പാര്‍ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
Keywords: Deve Gowda says JDS decision to work with BJP is with the support of Chief Minister Pinarayi Vijayan, Bengaluru, News, Deve Gowda, JDS, BJP, Criticism, Chief Minister, Pinarayi Vijayan, Politics, National News.