Follow KVARTHA on Google news Follow Us!
ad

Alert | ഇടുക്കിയില്‍ കനത്ത മഴ: കല്ലാര്‍ ഡാമിന്റെ രണ്ടു ഷടറുകള്‍ തുറന്നു; ചിന്നാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

പ്രഖ്യാപിച്ചിരിക്കുന്നത് മഞ്ഞ Mullaperiyar Dam, Warning, Alert, Kerala News
കട്ടപ്പന: (KVARTHA) ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് കല്ലാര്‍ ഡാമിന്റെ രണ്ടു ഷടറുകള്‍ തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയില്‍ ഡാമിന്റെ രണ്ട് ഷടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 10 ക്യൂമെക്‌സ് ജലമാണ് പുറത്തേക്കു വിടുന്നത്. ചിന്നാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


Dams set to open in Idukki; Alert on Chinnar and Periyar river banks, Idukki, News, Mullaperiyar Dam, Warning, Alert, Rain, Water, Permission, Kerala News

ഇടുക്കി ജില്ലയില്‍ ബുധനാഴ്ച മഞ്ഞ ജാഗ്രതയാണ്. പാംബ്ല ഡാമിന്റെ ഷടറുകളും ആവശ്യാനുസരണം തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ചയായി മഴ പെയ്യുന്നതും ഡാമിലെ ജലനിരപ്പ് ചുവപ്പ് ലെവലില്‍ എത്തിയ സാഹചര്യത്തിലുമാണിത്. ഡാമിന്റെ ഷടറുകള്‍ ആവശ്യാനുസരണം ഉയര്‍ത്തി 500 ക്യൂമെക്‌സ് വരെ ജലം ഒഴുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 123.75 അടിയിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു പെയ്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സെകന്‍ഡില്‍ 1869 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട്. ഇവിടെനിന്നു തമിഴ്‌നാട് സെകന്‍ഡില്‍ 700 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. കഴിഞ്ഞ മാസം 120 അടിയില്‍ താഴെ ആയിരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പാണ് ചൊവ്വാഴ്ച രാവിലെ 123.75 അടിയിലെത്തിയത്.

തിങ്കളാഴ്ച അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 21.4 മിലിമീറ്റര്‍ മഴയും, തേക്കടിയില്‍ 22.4 മിലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. തമിഴ്‌നാട് മുല്ലപ്പെരിയാറിലെ വെള്ളം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് 60.47 അടിയായി ഉയര്‍ന്നു. 71 അടിയാണു വൈഗയിലെ സംഭരണ ശേഷി.

Keywords: Dams set to open in Idukki; Alert on Chinnar and Periyar river banks, Idukki, News, Mullaperiyar Dam, Warning, Alert, Rain, Water, Permission, Kerala News.

Post a Comment