Follow KVARTHA on Google news Follow Us!
ad

Cyclone Hamoon | ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് യെമനില്‍ കരതൊട്ടു; ഒമാനിലെ ദോഹാര്‍, അല്‍വുസ്ത പ്രവിശ്യകളില്‍ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കാനും സാധ്യത Cyclone Hamoon, Storm, Rain, Wind, Kerala News
തിരുവനന്തപുരം: (KVARTHA) ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് യെമനില്‍ കരതൊട്ടു. ചൊവ്വാഴ്ച അല്‍ മഹ്റ പ്രവിശ്യയിലാണ് കരതൊട്ടത്. ഇതോടെ ഒമാനിലെ ദോഹാര്‍, അല്‍വുസ്ത പ്രവിശ്യകളില്‍ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. കരതൊട്ടതോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Cyclone Hamoon intensifies into severe cyclonic storm over Bay of Bengal, Thiruvananthapuram, News, Cyclone Hamoon, Storm, Rain, Wind, Warning, IMD, Kerala News

അതിനിടെ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ഹമൂണ്‍ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, വരും മണിക്കൂറുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

ബംഗ്ലാദേശ് തീരത്ത് എത്തുമ്പോള്‍ കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്‍ഡ്യന്‍ തീരങ്ങളില്‍ ഈ ചുഴലിക്കാറ്റ് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എങ്കിലും ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Keywords: Cyclone Hamoon intensifies into severe cyclonic storm over Bay of Bengal, Thiruvananthapuram, News, Cyclone Hamoon, Storm, Rain, Wind, Warning, IMD, Kerala News.

Post a Comment