Follow KVARTHA on Google news Follow Us!
ad

Protest | നേതാക്കള്‍ക്കെതിരെ കളളക്കേസെന്ന് ആരോപണം; തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ചുമായി സിപി ഐ

തീരുമാനം മുന്നണിക്കുളളില്‍ അസ്യാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട് Protest March, Police Station, Allegation, Case, Kerala News
തളിപ്പറമ്പ്: (KVARTHA) സിപിഐ തളിപ്പറമ്പ് ലോകല്‍ കമിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച് നടത്തും. ഒക്ടോബര്‍ 30 ന് തിങ്കളാഴ്ച രാവിലെ 10 നാണ് പ്രതിഷേധ മാര്‍ച്. ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന പേരില്‍ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച് നടത്തുന്നത്.


CPI protest march will be held to Taliparamba police station, Kannur, News, Politics, Allegation, Protest March, Police Station, Allegation, Case, Kerala News

സിപിഐ ഉള്‍പെടെയുളള ഇടതുമുന്നണി ഭരിക്കുന്ന രണ്ടാം പിണറായി സര്‍കാരിന്റെ പൊലീസിനെതിരെ സിപിഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച് നടത്തുന്നത് മുന്നണിക്കുളളില്‍ അസ്യാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്. സിപിഐ മാന്ദം കുണ്ടില്‍ നടത്തിയ ബദല്‍ കുടുംബസംഗമത്തിനിടെ കൂവിയത് ചോദ്യം ചെയ്യുക മാത്രമേ ചെയ്തിട്ടുളളൂവെന്നും തങ്ങള്‍ക്കെതിരെ ചുമത്തിയത് കളളക്കേസാണെന്നുമാണ് സിപിഐ ജില്ലാകൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്റെ പ്രതികരണം.

Keywords: CPI protest march will be held to Taliparamba police station, Kannur, News, Politics, Allegation, Protest March, Police Station, Allegation, Case, Kerala News.

Post a Comment