Follow KVARTHA on Google news Follow Us!
ad

Conflict | സ്വര്‍ണവ്യാപാരികളുടെ സംഘടനയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം; സംസ്ഥാന ആസ്ഥാന മന്ദിരം പൊലീസ് സീല്‍ ചെയ്തു

പരിഹാരം ഉണ്ടായതിന് ശേഷം മാത്രമേ തുറന്നു കൊടുക്കുകയുള്ളൂവെന്ന് അധികൃതര്‍ Gold, Silver, Merchants, AKGSMA, കേരള വാര്‍ത്തകള്‍
കൊച്ചി: (KVARTHA) ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ആസ്ഥാന മന്ദിരമായ സ്വര്‍ണഭവന്‍ ഇരു വിഭാഗങ്ങളുടെയും തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് സീല്‍ ചെയ്തു. ഒക്ടോബര്‍ 15ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്റെ ഒരു വിഭാഗത്തിന്റെ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സ്വര്‍ണഭവനില്‍ നടന്നിരുന്നു. പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍ ആണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.
    
AKGSMA

ഇതിനെ തുടര്‍ന്ന് വൈകീട്ട് മറ്റൊരു വിഭാഗം സ്വര്‍ണ ഭവനിലേക്ക് തള്ളിക്കയറുകയും ഇത് സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് ഇടപെടുകയും അസിസ്റ്റന്റ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ ഓഫീസ് സീല്‍ ചെയ്യുകയുമാണുണ്ടായത്. 2013ല്‍ സംഘടനയില്‍ ഭിന്നിപ്പുണ്ടായതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളും സ്വര്‍ണഭവന്‍ ഉപയോഗിച്ചു വരികയായിരുന്നു. എറണാകുളത്തും ആലപ്പുഴയിലും ഭിന്നിപ്പിനെ തുടര്‍ന്ന് നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. തര്‍ക്കങ്ങളില്‍ പരിഹാരം ഉണ്ടായതിന് ശേഷം മാത്രമേ സ്വര്‍ണഭവന്‍ തുറന്ന് കൊടുക്കുകയുള്ളൂവെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2013ല്‍ സംഘടന പിളര്‍ന്നപ്പോള്‍ ബഹുഭൂരിപക്ഷം അംഗങ്ങളും തങ്ങളോടൊപ്പം ആയിരുന്നെന്നും, അതിനുശേഷം ഡോ. ബി ഗോവിന്ദന്‍ പ്രസിഡന്റ് ആയ സംഘടന രണ്ട് സംസ്ഥാന സമ്മേളനം അടക്കം നിരവധി സമ്മേളനങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ടെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജെനറല്‍ സെക്രടറി കെ സുരേന്ദ്രനും ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസറും പറഞ്ഞു. ഈ കാലയളവിലൊന്നും യാതൊരു പ്രവര്‍ത്തനങ്ങളും നടത്താതെ സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് സ്വര്‍ണ വ്യാപാരം പോലുമില്ലാത്ത ചിലര്‍ സംഘടനയില്‍ കടന്നുകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വര്‍ണഭവന്‍ പൂട്ടിയിടുവാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്നും ഇവര്‍ ആരോപിച്ചു.

Keywords: Gold, Silver, Merchants, AKGSMA, Kerala News, Malayalam News, Conflict between two factions in gold traders' association; Police sealed state headquarters building.
< !- START disable copy paste -->

Post a Comment