കഴിഞ്ഞ 26 മുതല്‍ സത്യാനന്ദന്‍ ബസില്‍ യാത്ര ചെയ്യുന്ന എട്ട്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനം സഹിക്കവയ്യാതായപ്പോള്‍ വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ പ്രധാന അധ്യാപകനോട് പരാതി പറയുകയായിരുന്നു. പ്രധാന അധ്യാപകന്‍ ചൊക്ലി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളില്‍ നിന്ന് മൊഴിയെടുത്തു.
രണ്ട് വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്‍ഡക്ടറെ അറസ്റ്റുചെയ്തത്. പത്തിലധികം വിദ്യാര്‍ഥികളെ ഇയാള്‍ പീഡിപ്പിച്ചതായി ചൊക്ലി പൊലീസില്‍ പരാതി ലഭിച്ചതായി അറിയുന്നു. പരാതിയുള്ള കുട്ടികളില്‍ നിന്ന് അടുത്ത ദിവസം തന്നെ പൊലീസ് മൊഴിയെടുക്കും. വര്‍ഷങ്ങളായി കന്‍ഡക്ടര്‍ ജോലി ഉപേക്ഷിച്ച് മറ്റു ജോലി ചെയ്തിരുന്ന പ്രതി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് തിരിച്ച് കന്‍ഡക്ടര്‍ ജോലിയിലെത്തിയത്.
Keywords: Conductor remanded in POCSO case; Bus strike today on routes in Panur and Thalassery regions, Kannur, News, Thalassery, Conductor, POCSO Case, Police, Complaint, Bus Strike, Students, Kerala News.