ഫെകെറ്റിനോട് യാത്രാ ചിലവുകള്‍ ചോദിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശമാണ് പിരിച്ചുവിടലിലേക്ക് നയിച്ചത്. യാത്രയ്ക്കിടയില്‍ ചിലവില്‍ കാണിച്ചിരുന്നത് രണ്ടു സാന്‍വിചുകളും രണ്ട് കോഫികളും രണ്ടു പാസ്തകളുമായിരുന്നു. യഥാര്‍ഥത്തില്‍ എല്ലാ വിഭവത്തിന്റെയും ഓരോ ഐറ്റം യാത്രയില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന പങ്കാളിക്കായി വാങ്ങിയതായിരുന്നു. എന്നാല്‍ ബാങ്കില്‍ നല്‍കിയ മറുപടിയില്‍ അവയെല്ലാം താന്‍ തന്നെയാണ് കഴിച്ചതെന്നായിരുന്നു ഫെകെറ്റ് പറഞ്ഞിരുന്നത്. മാത്രമല്ല ബാങ്ക് അനുവദിച്ചിട്ടുള്ള പ്രതിദിന യാത്രാ ചിലവായ 100 യൂറോയില്‍ (8800 രൂപ) കൂടുതലായി താനൊരു തുക പോലും ചിലവാക്കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, ജീവനക്കാരന്റെ മറുപടി വിശ്വാസ യോഗ്യമല്ലെന്ന് കണ്ടെത്തിയ സിറ്റി ബാങ്ക് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെ സിറ്റി ബാങ്കില്‍ ജോലി ചെയ്യാത്ത തന്റെ പങ്കാളി തന്നോടൊപ്പം യാത്ര ചെയ്തതായി ഫെകെറ്റ് സമ്മതിച്ചു. എന്നാല്‍, ഭക്ഷണമെല്ലാം താന്‍ തന്നെയാണ് കഴിച്ചതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇതോടെയാണ് ഇയാളെ സിറ്റി ബാങ്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. തുടര്‍ന്ന് തന്നെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് ഫെകെറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച ജഡ്ജി ബാങ്കിന് അനുകൂലമായി വിധി പറയുകയായിരുന്നു. കള്ളം പറയുകയും ബാങ്കിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത മോശം പെരുമാറ്റത്തിന് ജീവനക്കാരനെ പിരിച്ചുവിട്ട ബാങ്കിന്റെ നടപടി അന്യായമായി കാണാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Keywords: Citibank employee lied about eating 2 sandwiches for false expense claim. Court backs bank for firing him, London, News, Complaint, Court Verdict, Punishment, Bank, Allegation, Wife, World News.