കവിത ഓടിച്ചിരുന്ന കാര്‍ ടോറസുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം. പരുക്കേറ്റ ജോഷ്വായെയും കവിതയെയും ഇവരുടെ മാതാവ് ജെസിയെയും ഉടന്‍ തന്നെ തിരുവല്ലയിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ശനിയാഴ്ച പുലര്‍ചെയോടെയാണ് കുഞ്ഞ് മരിച്ചത്.
പ്രാഥമിക ശുശ്രൂഷക്ക് ശേഷം കവിത ആശുപത്രി വിട്ടു. കവിതയുടെ മാതാവ് ജെസി ചികിത്സയില്‍ തുടരുകയാണ്. തിരുവല്ലയില്‍ നിന്നും ഇരവിപേരൂരിലുള്ള കവിതയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.
Keywords: Child Died in Road Accident, Pathanamthitta, News, Child Died, Injury, Road Accident, Hospital, Treatment, Joshwa, Kavitha, Kerala News.