Follow KVARTHA on Google news Follow Us!
ad

Controversy | 'ഒരു പണിയുമില്ലേടാ നിങ്ങള്‍ക്കൊക്കെ? അങ്ങനെയാണേല്‍ നീയൊക്കെ തെണ്ടാന്‍ പോ'; യുഡിഎഫിന്റെ സെക്രടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്

സംഭവം കോണ്‍ഗ്രസ് നടത്തുന്ന സമരത്തെ കുറിച്ചുള്ള പ്രതികരണം തേടിയപ്പോള്‍ Media, Controversy, Criticism, Secretariate, UDF, Strike, Kerala News
തിരുവനന്തപുരം: (KVARTHA) യുഡിഎഫിന്റെ സെക്രടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍. നിങ്ങള്‍ക്കൊന്നും ഒരു പണിയുമില്ലേയെന്ന് ചോദിച്ച ദത്തന്‍, മാധ്യമപ്രവര്‍ത്തകരോട് തെണ്ടാന്‍ പോകാനും 'ഉപദേശിച്ചു'.

Chief Minister's Scientific Adviser sparks controversy with dismissive comments towards journalists, Thiruvananthapuram, News, Media, Controversy, Criticism, Secretariate, UDF, Strike, Politics, Kerala News

റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് ബുധനാഴ്ച രാവിലെ 6.30 മുതല്‍ സെക്രടേറിയറ്റ് ഉപരോധം ആരംഭിച്ചത്.

'സര്‍കാരല്ലിത് കൊള്ളക്കാര്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുഡുഎഫിന്റെ പ്രതിഷേധം. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള വഴികളെല്ലാം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. സെക്രടേറിയറ്റിലേക്കുള്ള വഴികളില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ട്. ഉപരോധം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

ഉപരോധത്തെ തുടര്‍ന്ന് സെക്രടേറിയറ്റ് ഗേറ്റില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ അകത്തു കയറാനെത്തിയ ദത്തനെ ബാരികേഡിന് അരികെ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് അകത്തു കയറിയ ഉടനെ പ്രതികരണം തേടിയെത്തിയപ്പോഴാണ് മാധ്യമങ്ങളോടു അദ്ദേഹം തട്ടിക്കയറിയത്.

ബാരികേഡ് കടന്ന് അകത്തുകയറിയ ദത്തന്‍ പൊലീസ് ഉദ്യോഗസ്ഥനോടു സംസാരിച്ച് നടന്നുപോകുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെത്തിയത്. ഉപരോധം നിമിത്തമുണ്ടായ ബുദ്ധിമുട്ടിനേക്കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടയുടന്‍ കുപിതനായ ദത്തന്റെ പ്രതികരണം ഇങ്ങനെ:

'ഒരു പണിയുമില്ലേടാ നിങ്ങള്‍ക്കൊക്കെ? അങ്ങനെയാണേല്‍ നീയൊക്കെ തെണ്ടാന്‍ പോ' എന്നായിരുന്നു.

Keywords: Chief Minister's Scientific Adviser sparks controversy with dismissive comments towards journalists, Thiruvananthapuram, News, Media, Controversy, Criticism, Secretariate, UDF, Strike, Politics, Kerala News.

Post a Comment