Follow KVARTHA on Google news Follow Us!
ad

Accidental Death | ചെന്നൈയില്‍ ട്രെയിന്‍ ഇടിച്ച് കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത 3 കുട്ടികള്‍ക്ക് ദാരുണാന്ത്യം; റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു

പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത് Children, Died, Accident, Chennai News, Hit, Train, Urapakkam News, Deaf, Karnataka Natives, Brothers
ചെന്നൈ: (KVARTHA) ചെങ്കല്‍പ്പേട്ടിലെ ഊറപ്പാക്കത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികള്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല.

പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. ട്രാകിന് അടുത്ത് തന്നെയാണ് ബന്ധുവീട്. ഇവിടെ വെച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് തട്ടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.




Keywords: News, National, National-News, Accident-News, Children, Died, Accident, Chennai News, Hit, Train, Urapakkam News, Deaf, Karnataka Natives, Brothers, Chennai: 3 children died after being hit by train.

Post a Comment