Follow KVARTHA on Google news Follow Us!
ad

I-T Raid | തമിഴ്‌നാട് ഡിഎംകെ എംപിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; 32 കോടി രൂപയും 28 കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തു

2 ബിസിനസ് ഗ്രൂപുകളുടെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത് Dravida Munnetra Kazhagam, DMK , MP, S Jagatrakshakan, Savitha Educational Groups, I-T
ന്യൂഡെല്‍ഹി: (KVARTHA) ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി എസ് ജഗത്രാക്ഷകന്റെ വീട്ടില്‍ ഉള്‍പെടെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി.
ജഗത്രാക്ഷകനുമായി ബന്ധപ്പെട്ട സ്വത്തുക്കളില്‍ ആദായനികുതി വകുപ്പ് ഒക്ടോബര്‍ 5 മുതല്‍ പരിശോധന നടത്തി വരികയാണ്. ഇതുവരെ നടത്തിയ തിരച്ചിലിയില്‍ 60 കോടി രൂപയുടെ പണവും സ്വര്‍ണവും കണ്ടെടുത്തു.

ആരക്കോണം എംപിയായ ജഗത്രാക്ഷകനുമായി ബന്ധമുള്ളത് അടക്കം രണ്ട് ബിസിനസ് ഗ്രൂപുകളുടെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കൂടാതെ സവിത വിദ്യാഭ്യാസ ഗ്രൂപുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തി. 32 കോടി രൂപ പണമായും 28 കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു.

ജഗത്രാക്ഷകന്റെയും സവിത ഗ്രൂപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട നൂറോളം സ്ഥലങ്ങളില്‍ ഒരാഴ്ച നീണ്ട പരിശോധനയാണ് നടത്തിയത്. ഒരാഴ്ച നീണ്ട പരിശോധനയില്‍ ആകെ 400 കോടിയുടെ കണക്കില്‍പെടാത്ത ഫീസ് രസീതുകളും ഡിസ്റ്റിലറി ബിസിനസില്‍ 500 കോടിയുടെ വ്യാജ ചെലവും ട്രസ്റ്റുകളില്‍ നിന്ന് 300 കോടി രൂപ വകമാറ്റിയതും കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.

അതേസമയം, റെയ്ഡിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തുവന്നു. സ്വതന്ത്ര അന്വേഷണ ഏജന്‍സികളെ ബി ജെ പി സര്‍കാര്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഡി എം കെ എംപിയുടെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നടത്തിയ റെയ്‌ഡെന്ന് സ്റ്റാലിന്‍ പറഞ്ഞു.




Keywords: News, National, National-News, Malayalam-News, Dravida Munnetra Kazhagam, DMK , MP, S Jagatrakshakan, Savitha Educational Groups, Income Tax Department, Raid, Tamil Nadu, Puducherry, New Delhi, Cash, gold worth Rs 60 crore recovered during tax raids in Tamil Nadu.

Post a Comment