കഴിഞ്ഞ ഏപ്രിലിലാണ് ബൈജൂസിലേക്കുള്ള ഗോയലിന്റെ വരവ്. ഗോയലിന്റെ രാജിക്കു പിന്നാലെ ഫിനാന്‍സ് വിഭാഗം പ്രസിഡന്റായിരുന്ന നിതിന്‍ ഗൊലാനി സി എഫ് ഒ ആയി ചുമതലയേറ്റിട്ടുണ്ട്. പ്രദീപ് കനകിയ സീനിയര്‍ അഡൈ്വസറായും പ്രവര്‍ത്തിക്കും.
2021-22 സാമ്പത്തിക കണക്കുകളും ഇതുവരെ കംപനി ഫയല്‍ ചെയ്തിട്ടില്ല. പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ ആകാശില്‍ ചീഫ് സ്ട്രാറ്റജി ഓഫിസറായിരുന്നു ഗൊലാനി. ആകാശിനെ എറ്റെടുക്കുന്നതില്‍ നിര്‍ണാകയ പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. ഇപ്പോള്‍ കംപനി പ്രതിസന്ധിയിലാണ്. ആകാശിന്റെ മൂലധന സമാഹരണത്തിന് പുറമെ, ഗ്രേറ്റ് ലേണിങ്, എപിക് എന്നിവ വില്‍ക്കുന്നതു സംബന്ധിച്ചും ചര്‍ചകള്‍ നടക്കുകയാണ്. വായ്പ തിരിച്ചടവിന് മൂലധനം സ്വരൂപിക്കാനുള്ള തിരക്കിട്ട നീക്കത്തിലായിരുന്നു ബൈജൂസ്.
മുന്‍ സി എഫ് ഒ ആയിരുന്ന പിവി റാവു 2021 ഡിസംബറിലാണ് രാജിവെച്ചത്. വേദാന്ത റിസോഴ്സ് ഗ്രൂപിന്റെ ഡപ്യൂടി സി എഫ് ഒ ആയും ഗോയല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വേദാന്തക്ക് മുമ്പ്, ഡിയാജിയോ, ജി ഇ(General Electric), കൊകകോള, നെസ്ലെ എന്നീ കംപനികളിലും ഉന്നത സ്ഥാനം വഹിച്ചു.
Keywords: Byju’s CFO Ajay Goel resigns; to return to Vedanta amid demerger process, Mumbai, News, Byju’s CFO, Ajay Goel Resigns, Business, Conversation, Capital, Vedanta, National News.