Arrested | ബസ് യാത്രക്കാരനായ യുവാവ് ചെക്പോസ്റ്റിൽ മയക്കുമരുന്നുമായി അറസ്റ്റിൽ
Oct 23, 2023, 10:51 IST
കണ്ണൂർ: (KVARTHA) കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട .എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് കണ്ണുർ, എക്‌സൈസ് ചെക് പോസ്റ്റ് കൂട്ടുപുഴ എന്നിവരുടെ സംയുക്ത വാഹന പരിശോധനയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായി. കർണാടക ട്രാൻസ്‌പോർട് ബസ് യാത്രക്കാരനായ കണ്ണൂരിലെ എ ടി സവാദിനെയാണ് 46 ഗ്രാം മെതാഫിറ്റാമിനുമായി എക്‌സൈസ് സർകിൾ ഇൻസ്‌പെക്ടർ പി പി ജനാർധനന്റെ നേതൃത്വത്തിൽ പിടികൂടിയത്.
എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ രാജ്, പ്രിവന്റീവ് ഓഫീസർമാരായ കെ സി ഷിബു, കെ പി അനിൽ കുമാർ, സി പങ്കജാക്ഷൻ എന്നിവരും ചെക് പോസ്റ്റ് ഉദ്യോഗസ്ഥരായ പി സി വാസുദേവൻ, സി ബശീർ, പി ടി ശരത്, റോഷിത്, ഷജേഷ്എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. ബെംഗ്ളൂറിൽ നിന്നും കടത്തുകയായിരുന്ന മയക്കുമരുന്നാണ് യുവാവിൽ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ് നടത്തിയത്.
Keywords: News, Kerala, Kannur, Arrest, Youth, Checkpost, Police, Crime, FIR, Bus passenger arrested with drugs at check post.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.