Follow KVARTHA on Google news Follow Us!
ad

Boat accident | കോട്ടയം അയ്മനത്ത് വള്ളത്തില്‍ സര്‍വീസ് ബോട് ഇടിച്ച് അപകടം; 7-ാം ക്ലാസ് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ടു

പ്രദേശത്ത് അഗ്‌നിശമനസേനയും പൊലീസും പ്രദേശവാസികളും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ് Girl Student Flow, Boat Accident, Missing, Police, Fire Force
കോട്ടയം: (KVARTHA) കോട്ടയം അയ്മനത്ത് വള്ളത്തില്‍ സര്‍വീസ് ബോട് ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ ഒലിച്ചുപോയി. വള്ളത്തില്‍ സഞ്ചരിച്ചിരുന്ന അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഒഴുക്കില്‍പ്പെട്ടത്. തിങ്കളാഴ്ച(30.10.2023) രാവിലെ അയ്മനം കരീമഠത്തിലാണ് സംഭവം.

Boat accident in Kottayam; Student missing in the flow, Kottayam, News, Girl Student Flow, Boat Accident, Missing, Police, Fire Force, Natives, Kerala

സ്‌കൂളിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥിനി. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മണിയാപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു സര്‍വീസ് ബോട്. വിവരമറിഞ്ഞ് അഗ്‌നിശമനസേനയും പൊലീസും സ്ഥലത്തെത്തി. വിദ്യാര്‍ഥിനിക്കായി പ്രദേശത്ത് അഗ്‌നിശമനസേനയും പൊലീസും പ്രദേശവാസികളും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.

Keywords: Boat accident in Kottayam; Student missing in the flow, Kottayam, News, Girl Student Flow, Boat Accident, Missing, Police, Fire Force, Natives, Kerala. 

Post a Comment