ഒക്ടോബര്‍ 20ന് പ്രിയങ്ക നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോദി ക്ഷേത്രത്തിന് നല്‍കിയ സംഭാവനയുടെ കവര്‍ തുറന്നപ്പോള്‍ 21 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ടിവിയില്‍ കണ്ടെന്നും ഇത് ശരിയാണോ എന്നറിയില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം ഒന്നും ഉണ്ടാവില്ലെന്നാണ് ആ കവറുകള്‍ കാണിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
നിയമപ്രകാരം പ്രിയങ്ക ചെയ്തത് കുറ്റമാണെന്നാണ് കേന്ദ്രമന്ത്രിമാര്‍ പറയുന്നത്. പ്രിയങ്ക ഗാന്ധി നിയമത്തിന് അതീതയാണോ എന്നും പ്രശ്‌നങ്ങളുണ്ടാക്കാന്‍ മതവികാരങ്ങള്‍ ഉപയോഗിക്കുന്നുവെന്നും മേഘ് വാള്‍ പറഞ്ഞു. മോദിയുടെ സംഭാവനയുമായി ബന്ധപ്പെട്ട അവകാശവാദം നുണയാണെന്നും ജനുവരിയില്‍ പ്രധാനമന്ത്രി നടത്തിയ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് ഇപ്പോഴും കള്ളം ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ മതവിശ്വാസം വിളിച്ചോതിക്കൊണ്ട് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന അടിത്തറയെ ലംഘിച്ചിരിക്കുന്നുവെന്ന് ബിജെപി നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: BJP accuses Priyanka Gandhi of making false claims related to PM Modi's temple visit in Rajasthan, seeks action from EC, New Delhi, News, BJP, Complaint, Priyanka Gandhi, Politics, Congress, Election Commission, Politics, National.