പട്‌ന: (KVARTHA) ബിസ്‌കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ക്രൂരത. ബീഹാറിലെ ബെഗുസരായ് ജില്ലയില്‍ പലചരക്ക് കടയുടമ നാല് ആണ്‍ കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ബിര്‍പൂരിലെ ഫാസില്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
ഒക്ടോബര്‍ 28 ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതോടെയാണ് പുറത്തറിയുന്നത്. കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങള്‍. ആളുകള്‍ നോക്കി നില്‍ക്കെയാണ് കടയുടമയുടെ മര്‍ദനം. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
കുട്ടികള്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും കുട്ടികളുടെ കുടുംബാംഗങ്ങളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും, കടയുടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഗുസരായ് എസ്പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു.
അതേസമയം, കുട്ടികള്‍ സ്ഥിരമായി കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ 28 ന് കടയുടമ ഇവരെ പിടികൂടുകയും തുടര്‍ന്ന് തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നുവെന്ന് യോഗേന്ദ്ര കുമാര്‍ പറഞ്ഞു.
അതേസമയം, ആക്രമണത്തിനരയായ കുട്ടികളുടെ രക്ഷിതാക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും യോഗേന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Boys Attacked | ബിസ്‌കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ക്രൂരത; ബിഹാറില്‍ കടയുടമ 4 കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് കേസെടുത്തു
Bihar News, Four Boys, Tied, Pole, Attacked, Steal, Biscuits, Begusarai News, Fazilpur