Follow KVARTHA on Google news Follow Us!
ad

Arrested | ഇന്‍ഫോസിസ് ഫൗന്‍ഡേഷന്‍ ചെയര്‍പേഴ്‌സന്‍ സുധ മൂര്‍ത്തിയുടെ പേരില്‍ 5 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍

ലാവണ്യ, ശ്രുതി എന്നിവരാണ് മറ്റ് പ്രതികള്‍ Bengaluru Priest Arrested, Cheating Case, Police, Sudha Murty, National News
ബംഗ്ലൂരു: (KVARTHA) ഇന്‍ഫോസിസ് ഫൗന്‍ഡേഷന്‍ ചെയര്‍പേഴ്‌സന്‍ സുധ മൂര്‍ത്തിയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍. മല്ലേശ്വരം സ്വദേശി അരുണ്‍ കുമാര്‍ (34) ആണ് അറസ്റ്റിലായത്. ജയനഗര്‍ പൊലീസാണ് അരുണ്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. സുധാ മൂര്‍ത്തിയുടെ പേര് ദുരുപയോഗം ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

Bengaluru Priest Arrested After He Used Sudha Murty’s Name to Collect Rs 5 Lakh, Bengaluru, News, Bengaluru Priest, Arrested, Cheating Case, Police, Probe, Sudha Murty, National. News

അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ അരുണ്‍ കുമാറാണെന്ന് പൊലീസ് കണ്ടെത്തിയത്. നോര്‍തേണ്‍ കാലിഫോര്‍ണിയയിലെ 'കന്നഡ കൂട്ട' 50-ാം വാര്‍ഷിക പരിപാടിയില്‍ സുധാ മൂര്‍ത്തിയെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുമെന്ന് അരുണ്‍ കുമാര്‍ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് സംഘാടകരില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. എന്നാല്‍ ഏപ്രിലില്‍ തന്നെ കന്നഡ കൂട്ടയുടെ ക്ഷണം സുധാ മൂര്‍ത്തി നിരസിച്ചിരുന്നു.

കുമാറിന്റെ കൂട്ടാളിയായ സ്ത്രീയുടെ സഹായത്തോടെയാണ് പണം തട്ടിയെടുത്തതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. സുധാ മൂര്‍ത്തിയെ മുഖ്യാതിഥിയായി ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് സുധയുടെ എക്സിക്യൂടീവ് അസിസ്റ്റന്റ് മമത സഞ്ജയ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ലാവണ്യ, ശ്രുതി എന്നിവരാണ് മറ്റ് പ്രതികള്‍.

Keywords: Bengaluru Priest Arrested After He Used Sudha Murty’s Name to Collect Rs 5 Lakh, Bengaluru, News, Bengaluru Priest, Arrested, Cheating Case, Police, Probe, Sudha Murty, National. News.

Post a Comment