Follow KVARTHA on Google news Follow Us!
ad

Beetle removed | ശ്വാസതടസം നേരിട്ട് ആശുപത്രിയിലെത്തിയ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നും കൊമ്പന്‍ചെല്ലി വണ്ടിനെ പുറത്തെടുത്തു

കുട്ടി സുഖംപ്രാപിച്ചു വരുന്നു Child, Hospitalized, Treatment, Doctors, Kerala News
കണ്ണൂര്‍: (KVARTHA) ശ്വാസതടസം നേരിട്ട് ആശുപത്രിയിലെത്തിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നും കൊമ്പന്‍ചെല്ലി വണ്ടിനെ പുറത്തെടുത്തു. 

Beetle reemoved from throat of an 8-month-old baby who directly admitted to hospital due to breathing problems, Kannur, News, Child, Hospitalized, Treatment, Endoscopy, Doctors, ENT, Kerala News

തലശ്ശേരി മഞ്ഞോടിയിലുള്ള ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി ശ്വാസതടസവുമായി ബന്ധപ്പെട്ട് വന്ന കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നുമാണ് കൊമ്പന്‍ചെല്ലിവണ്ടിനെ പുറത്തെടുത്തത്. കടുത്ത ശ്വാസതടസം അനുഭവപ്പെട്ട് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നല്‍കിയ പ്രാഥമിക ചികിത്സയില്‍ മാറ്റം വരാത്തതിനാല്‍ ഡ്യൂടി ഡോക്ടര്‍ എന്‍ഡോസ് കോപി ചെയ്യുകയായിരുന്നു.

അപ്പോഴാണ് കൊമ്പന്‍ചെല്ലി വണ്ട് തൊണ്ടയില്‍ കുടുങ്ങിയത് മനസ്സിലാക്കിയത്. ഉടന്‍ തന്നെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗവും കുട്ടികളുടെ വിഭാഗവത്തിലെയും ഇഎന്‍ടി വിഭാഗത്തിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ സംയുക്തമായി ഇടപെട്ട് കുട്ടിയുടെ തൊണ്ടയില്‍ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.

കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരമൊരു ചികിത്സ നടത്തുന്നത്.

Keywords: Beetle removed from throat of an 8-month-old baby who directly admitted to hospital due to breathing problems, Kannur, News, Child, Hospitalized, Treatment, Endoscopy, Doctors, ENT, Kerala News.

Post a Comment