AB Vajpayee | 'അപകടകരമായ കീഴ് വഴക്കം സൃഷ്ടിക്കും'; രാഷ്ട്രപതിയാവാനുള്ള അഭ്യര്‍ഥന മുന്‍പ്രധാനമന്ത്രി എ ബി വാജ്‌പേയി തള്ളിക്കളഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുമായി മാധ്യമ ഉപദേഷ്ടാവ്

 


ന്യൂഡെല്‍ഹി: (KVARTHA) മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി 2002ല്‍ രാഷ്ട്രപതിയാവാനുള്ള അഭ്യര്‍ഥന നിരസിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് അശോക് ടണ്ഡന്‍. തന്റെ ടീമിന്റെ ഉപദേശം അവഗണിക്കുകയും അത്തരമൊരു നീക്കം ഇന്‍ഡ്യയുടെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തുരങ്കം വയ്ക്കുമെന്നും അത് ഭാവി നേതാക്കള്‍ക്ക് അപകടകരമായ മാതൃക സൃഷ്ടിക്കുമെന്നും വാജ്‌പേയി പ്രസ്താവിച്ചതായി അശോക് ടണ്ഡന്റെ 'റിവേഴ്‌സ് സ്വിങ്, കൊളോണിയലിസം ടു കോ ഓപറേഷന്‍' എന്ന പുതിയ പുസ്തകത്തില്‍ പറഞ്ഞു.

എ പി ജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് വാജ്‌പേയിയായിരുന്നു. സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ് യാദവ് 'ഡോ. കലാമാണ് എന്റെ മുന്‍ഗണന' എന്നു പറഞ്ഞതോടെ എല്ലാ പാര്‍ടികളും ആ തീരുമാനത്തെ അംഗീകരിച്ചു. വാജ്‌പേയി തന്നെ രാഷ്ട്രപതിയാകണമെന്ന് അദ്ദേഹത്തോട് അടുത്തവര്‍ നിര്‍ദേശിച്ചിരുന്നു.

സോണിയ ഗാന്ധി, പ്രണബ് മുഖര്‍ജി, ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ വാജ്‌പേയിയെ കാണാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായാണ് ഡോ. കലാമിന്റെ പേര് അദ്ദേഹം മുന്നോട്ടു വച്ചതെന്നും ടണ്ഡന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

വലിയ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തെ അപകടത്തില്‍ ആക്കുമെന്നും ഭാവി നേതാക്കള്‍ക്ക് അത് മോശം കീഴ് വഴക്കമാവുമെന്നും വാജ്‌പേയി താക്കീത് നല്‍കിയെന്നും പുസ്തകത്തില്‍ പറയുന്നു.

AB Vajpayee | 'അപകടകരമായ കീഴ് വഴക്കം സൃഷ്ടിക്കും'; രാഷ്ട്രപതിയാവാനുള്ള അഭ്യര്‍ഥന മുന്‍പ്രധാനമന്ത്രി എ ബി വാജ്‌പേയി തള്ളിക്കളഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുമായി മാധ്യമ ഉപദേഷ്ടാവ്

 

Keywords: News, National, National-News, Politics, Politics-News, New Delhi News, National News, Political Party, Atal Bihari Vajpayee, President, New Book, Former Prime Minister, Parliamentary, Democracy, Media Advisor, Ashok Tandon, Atal Bihari Vajpayee Turned Down Chance To Become President, Says New Book.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia