Follow KVARTHA on Google news Follow Us!
ad

Gold Medal | ഏഷ്യന്‍ പാരാ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്‍ഡ്യക്ക് സ്വര്‍ണം; സുമിത് അന്തില്‍ തകര്‍ത്തത് 3 റെകോര്‍ഡുകള്‍

എറിഞ്ഞത് 73.29 മീറ്റര്‍ Asian Para Games, Sumit Antil, Gold Medal, Record, World News
ഹാങ്‌ചോ: (KVARTHA) ഏഷ്യന്‍ പാരാ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്‍ഡ്യക്ക് റെകോര്‍ഡോടെ സ്വര്‍ണം. പുരുഷന്മാരുടെ എഫ് 64 ഇനത്തില്‍ സുമിത് അന്തില്‍ ആണ് സ്വര്‍ണം നേടിയത്. 73.29 മീറ്റര്‍ എറിഞ്ഞ സുമിത് അന്തില്‍ ഏഷ്യന്‍ പാരാ ഗെയിംസ് അടക്കം മൂന്ന് റെകോര്‍ഡുകള്‍ തകര്‍ത്തു.

ഏഷ്യന്‍ പാരാ ഗെയിംസ് കൂടാതെ ലോക റെകോര്‍ഡ്, ഏഷ്യന്‍ റെകോര്‍ഡ് എന്നിവയാണ് തകര്‍ത്തത്. ജാവലിന്‍ ത്രോയില്‍ ഇന്‍ഡ്യയുടെ തന്നെ പുഷ്‌പേന്ദ്ര സിങ് വെങ്കലം നേടി. 62.06 മീറ്ററാണ് എറിഞ്ഞത്. 62.42 മീറ്റര്‍ എറിഞ്ഞ ശ്രീലങ്കയുടെ അരച്ചിഗെ സമിതക്കാണ് വെള്ളി. ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്‍ഡ്യ അഞ്ചാം സ്ഥാനത്താണ്. 10 സ്വര്‍ണവും 12 വെള്ളിയും 14 വെങ്കലവും അടക്കം 36 മെഡലുകള്‍ ഇന്‍ഡ്യന്‍ ടീം നേടി.

Asian Para Games: Sumit Antil wins gold, sets new records in javelin throw, China, News, Asian Para Games, Sumit Antil, Gold Medal, Record, Asian Para Games, Bronze, Silver, World News

Keywords: Asian Para Games: Sumit Antil wins gold, sets new records in javelin throw, China, News, Asian Para Games, Sumit Antil, Gold Medal, Record, Asian Para Games, Bronze, Silver, World News.

Post a Comment