Gold Medal | ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്‍ഡ്യയുടെ അങ്കുര്‍ ധാമയ്ക്ക് രണ്ടാം സ്വര്‍ണം
അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Asian Para Games, Gold Medal, Prime Minister, Narendra Modi, Winner, World News
ഹാങ്ഷൗവ് :(KVARTHA) ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്‍ഡ്യയുടെ അങ്കുര്‍ ധാമയ്ക്ക് രണ്ടാം സ്വര്‍ണം. ബുധനാഴ്ച നടന്ന 1500 മീറ്റര്‍-ടി11 ഫൈനലിലാണ് 29 കാരനായ ധാമയ്ക്ക് സ്വര്‍ണം ലഭിച്ചത്. 4:27.70 സെകന്‍ഡ് കൊണ്ടാണ് ധാമ ഫിനിഷ് ചെയ്തത്. തിങ്കളാഴ്ച, പുരുഷന്മാരുടെ 5000 മീറ്റര്‍ ടി 11 ഇനത്തിലും ധാമ സ്വര്‍ണം നേടിയിരുന്നു. 16:37.29 മിനുറ്റിലാണ് ധാമ ഫിനിഷ് ചെയ്തത്.
അങ്കുര്‍ ധാമയുടെ സ്വര്‍ണമെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു, 'പുരുഷന്മാരുടെ 5000 മീറ്റര്‍ ടി 11 ല്‍ സ്വര്‍ണ മെഡല്‍ നേടിയ അങ്കുര്‍ ധാമയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നു. രാജ്യം അഭിമാനിക്കുന്നു, ധാമ പുതിയ ചക്രവാളങ്ങളെ പിന്തുടരുന്നത് തുടരട്ടെ!' എന്നും പ്രധാനമന്ത്രി ആശംസിച്ചു.