Accidental Death | പ്രശസ്ത കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു

 


തിരുവനന്തപുരം: (KVARTHA) പ്രശസ്ത കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. 10 ദിവസം മുന്‍പ് തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് അത്യാസന്ന നിലയില്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. വെള്ളിയാഴ്ച (27.10.2023) രാവിലെയാണ് അന്ത്യം.

ചലച്ചിത്ര സംബന്ധിയായ ഏറ്റവും മികച്ച ലേഖനത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്‌കാരം. ഐ എഫ് എഫ് കെ അടക്കമുള്ള ചലച്ചിത്ര മേളകളുടെ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്‌സ് യൂനിയന്‍ സ്ഥാപക നേതാവാണ്. എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെ മകനാണ്. രാജാവിന്റെ മകന്‍, മനു അങ്കിള്‍, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, പാര്‍വ്വതീപരിണയം, റണ്‍ബേബി റണ്‍ അടക്കം നിരവധി സൂപര്‍ ഹിറ്റ് സിനിമകളുടെ കലാ സംവിധായകനാണ്.

Accidental Death | പ്രശസ്ത കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു



Keywords: News, Kerala, Kerala-News, Accident-News, Art Director, Sabu Pravadas, Died, Road Accident, Accidental Death, Thiruvananthapuram News, Hospital Accident, Treatment, Art director Sabu Pravadas died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia