Follow KVARTHA on Google news Follow Us!
ad

Arijit Singh | ഫോടോ എടുക്കാന്‍ തുടര്‍ചയായി വാഹനത്തിന്റെ ഹോണ്‍ അടിച്ച് പിന്നാലെ കൂടിയ യുവാക്കളെ വളരെ ശാന്തമായി ഉപദേശിക്കുന്ന ഗായകന്‍ അര്‍ജിത് സിങിന്റെ വീഡിയോ വൈറല്‍

നിങ്ങള്‍ എത്ര തവണ ഹോണടിച്ചതെന്ന് അറിയാമോ? എത്ര വയസായി ? Arijit Singh, Honks Repeatedly For A Selfie, Cool After Fan Chases Him, National News
മുംബൈ: (KVARTHA) ഫോടോ എടുക്കാന്‍ വാഹനത്തിന്റെ ഹോണ്‍ തുടര്‍ചയായി അടിച്ച് പിന്നാലെ കൂടിയ യുവാക്കളെ ഉപദേശിക്കുന്ന ഗായകന്‍ അര്‍ജിത് സിങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഇന്‍ഡ്യയില്‍ ഏറ്റവും അധികം ആരാധകരുള്ള ഗായകനാണ് അര്‍ജിത് സിങ്. ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്‍ഡ്യന്‍ പ്രേക്ഷകര്‍ക്കിടയിലും ഏറെ ആരാധകരുണ്ട് അര്‍ജിത് സിങിന്.

ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് അര്‍ജിത് സിങ്ങിനുള്ളത്. ഇപ്പോള്‍ സമൂഹ മാധ്യമമായ റെഡിറ്റിലൂടെ ഗായകനുമായി ബന്ധപ്പെട്ട ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. സെല്‍ഫി എടുക്കാനായി കാറിന്റെ പിന്നാലെയെത്തിയവരെ ഉപദേശിക്കുന്ന വീഡിയോ ആണിത്. കാറില്‍ പോവുകയായിരുന്ന അര്‍ജിത്തിന് പിന്നാലെ ഹോണ്‍ മുഴക്കികൊണ്ട് രണ്ട് യുവാക്കള്‍ കൂടുകയായിരുന്നു. 

Arijit Singh Loses His Cool After Fan Chases Him, Honks Repeatedly For A Selfie (WATCH), Mumbai, News, Singer, Arijit Singh, Honks Repeatedly For A Selfie, Cool After Fan Chases Him, Social Media, Vehicles, National News


തുടക്കത്തില്‍ ഗായകന്‍ ഇത് കാര്യമാക്കിയില്ല. എന്നാല്‍ അര്‍ജിത്തിനെ വിടാന്‍ ആരാധകര്‍ തയാറായില്ല. ഹോണ്‍ മുഴക്കി കൊണ്ട് കാറിന് പിന്നാലെ കൂടി. ഹോണിന്റെ ശബ്ദം അസഹ്യമായതോടെ ഗായകന്‍ കാര്‍ നിര്‍ത്തുകയും യുവാക്കള്‍ക്ക് ഉപദേശം നല്‍കുകയുമായിരുന്നു.

'നിങ്ങള്‍ എത്ര തവണ ഹോണടിച്ചതെന്ന് അറിയാമോ? എത്ര വയസായി ? പ്രായപൂര്‍ത്തിയായ ഒരാള്‍ അല്ലേ? ഇത് ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? എനിക്കൊപ്പം ഒരു ഫോടോ എടുക്കാനല്ലേ നിങ്ങള്‍ ഇതെല്ലാം ചെയ്തത്. ശരി ഫോടോ എടുക്കാം. -അര്‍ജിത് യുവാക്കളോട് പറഞ്ഞു. ഈ വീഡിയോയാണ് വൈറലാവുന്നത്.

 

Keywords: Arijit Singh Loses His Cool After Fan Chases Him, Honks Repeatedly For A Selfie (WATCH), Mumbai, News, Singer, Arijit Singh, Honks Repeatedly For A Selfie, Cool After Fan Chases Him, Social Media, Vehicles, National News.

Post a Comment