Follow KVARTHA on Google news Follow Us!
ad

Thunderbolt | ആറളത്ത് വനപാലകര്‍ക്കെതിരെ വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട് തിരച്ചില്‍ ഊര്‍ജിതമാക്കി

നരിക്കുറ്റി എന്ന സ്ഥലത്താണ് വനപാലകരുള്ളത് Thunderbolt, Investigation, Police, Maoist, Gun Attack, Kerala News
കണ്ണൂര്‍: (KVARTHA) കര്‍ണാക വനാതിര്‍ത്തി പങ്കിടുന്ന ആറളം വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ഇരിട്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസും വനമേഖലയില്‍ സ്ഥിരമായി കാംപ് ചെയ്യുന്ന തണ്ടര്‍ബോള്‍ടും വനത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.

മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി ആറളം വനമേഖലയില്‍ തണ്ടര്‍ബോള്‍ടും പൊലീസും ചൊവ്വാഴ്ച വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും ഇവര്‍ കര്‍ണാടക വനമേഖലയിലെ അന്തര്‍ഭാഗത്തേക്ക് കടന്നതായാണ് വിവരം.
 
Aralam: Thunderbolt intensified search for Maoists who opened fire on forest guards, Kannur, News, Thunderbolt, Investigation, Forest, Injured, Police, Maoist, Gun Attack, Kerala News.


ആധുനിക യന്ത്രതോക്ക് ഉപയോഗിച്ചു വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വെടിവെച്ച മാവോയിസ്റ്റുകള്‍ക്കെതിരെ യു എ പി എ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ആറളത്തെ ചാവച്ചിയിലാണ് വെടിയുതിര്‍ത്തതെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. അമ്പലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ഭക്ഷണവുമായി പോയ വനപാലകര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. മൂന്നംഗ വനപാലക സംഘമാണ് ഭക്ഷണവുമായി പോയത്. എന്നാല്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ് ഒരു വനപാലകന് പരുക്കേറ്റതായും മാവോയിസ്റ്റ് സംഘത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് കൃത്യമായി ധാരണയില്ലെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

ഇപ്പോള്‍ നരിക്കുറ്റി എന്ന സ്ഥലത്താണ് വനപാലകരുള്ളത്. ഇരിട്ടിയില്‍ നിന്നടക്കം വന്‍ പൊലീസ് സന്നാഹം സംഭവസ്ഥലത്തേക്ക് എത്തി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കര്‍ണാടക വനവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ആറളം വന്യജീവി സങ്കേതം. നേരത്തെ കൊട്ടിയൂര്‍ അമ്പായത്തോടും ശാന്തിഗിരിയിലെ രാമച്ചിയിലും അയ്യന്‍ കുന്നിലും മാവോയിസ്റ്റുകള്‍ ഭക്ഷണം ശേഖരിക്കുന്നതിനായി പ്രദേശവാസികളുടെ വീടുകളിലെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിയുതിര്‍ത്തതായി പരാതിയുയര്‍ന്നത്. നേരത്തെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയത് മാവോയിസ്റ്റ് കബനീ ദളം കമാന്‍ഡറായ സിപി മൊയ്തീനും സംഘവുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎ കേസുമെടുത്തിട്ടുണ്ട്.

കണ്ണൂര്‍, വയനാട് വനമേഖലകളില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കുകയാണെന്ന് നേരത്തെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി സംസ്ഥാന ആഭ്യന്തരവകുപ്പിന് റിപോര്‍ട് നല്‍കിയിരുന്നു. നിലമ്പൂര്‍ വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനു ശേഷം കണ്ണൂര്‍, വയനാട് വനമേഖലയിലേക്കാണ് മാവോയിസ്റ്റുകള്‍ ചേക്കെറിയത്. എന്നാല്‍ വനാതിര്‍ത്തിയില്‍ തണ്ടര്‍ബോള്‍ട് കാംപ് ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ മാവോയിസ്റ്റുകളെ കണ്ടെത്താനായിട്ടില്ല.

Keywords: Aralam: Thunderbolt intensified search for Maoists who opened fire on forest guards, Kannur, News, Thunderbolt, Investigation, Forest, Injured, Police, Maoist, Gun Attack, Kerala News.

Post a Comment