Follow KVARTHA on Google news Follow Us!
ad

Maoist | ആറളത്ത് വനപാലര്‍ക്കുനേരെ വെടിയുതിര്‍ത്ത മാവോയിസ്റ്റ് സംഘത്തിനെ തിരിച്ചറിഞ്ഞു; സിപി മൊയ്തീനും സംഘവുമെന്ന് പൊലീസ്

ഇവര്‍ക്കെതിരെ യു എ പി എ ചുമത്തി കേസെടുത്തിട്ടുണ്ട്‌ Police, Maoist Gang, Identified, Gun Attack, Injured, Kerala News
കണ്ണൂര്‍: (KVARTHA) ആറളം വനമേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിവെപ്പ് നടത്തിയ മാവോയിസ്റ്റ് സംഘത്തിനെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ യു എ പി എ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ഇരിട്ടി ഡി വൈ എസ് പി അറിയിച്ചു.

മാവോയിസ്റ്റ് പശ്ചിമ ഘട്ട സോണ്‍ സെക്രടറി സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് പൊലീസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മാവോയിസ്റ്റ് സംഘത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുത്ത സാഹചര്യത്തില്‍ പ്രദേശത്ത് തിരച്ചിലിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വെടിയുതിര്‍ത്ത സംഘത്തില്‍ അഞ്ച് മാവോയിസ്റ്റുകളാണുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Aralam: Maoist gang identified after firing on forest ranger, Kannur, News, Police, Maoist Gang, Identified, Gun Attack, Injured, Threatening, Kerala News.

വനവകുപ്പിന്റെ താത്കാലിക വാചര്‍മാര്‍ വെടിയുതിര്‍ത്ത ആളുകളെ കൃത്യമായി കണ്ടിരുന്നു. ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞത്. മാവോയിസ്റ്റ് സംഘത്തില്‍ ഒരു വനിത കൂടിയുണ്ടായിരുന്നു. ഇത് ജിഷയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മറ്റുള്ളവരെ സംബന്ധിച്ച് ഏകദേശ ധാരണ പൊലീസിനുണ്ട്.

അഞ്ച് ദിവസം മുമ്പ് രാമച്ചിയിലെ സണ്ണിയെന്നയാളുടെ വീട്ടില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഈ സംഘം തന്നെയാണ് വനപാലകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മു
തിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം കഴിഞ്ഞ ദിവസം ഇവിടെ കാംപ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. വരുംദിവസങ്ങളില്‍ ഡ്രോണും ഹെലികോപ്റ്ററും അടക്കമുള്ളവ ഉപയോഗിച്ചു കൊണ്ടുള്ള ഹൈടെക് തിരച്ചിലിനും ലക്ഷ്യമിടുന്നുണ്ട്.

വയനാട് കാടുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും 2015 മുതല്‍ തന്നെ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. എന്നിരുന്നാലും ഇത് ആദ്യമായിട്ടാണ് ജില്ലയില്‍ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുന്ന സംഭവമുണ്ടാകുന്നത്. പലസമയങ്ങളിലും രാമച്ചിയിലും കേളകത്തും അമ്പായത്തോടുമടക്കമുള്ള പ്രദേശങ്ങളില്‍ എത്താറുണ്ട്.

ഇത്തരത്തില്‍ എത്തുന്ന മാവോയിസ്റ്റുകള്‍ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്യാറുണ്ട്. കൂടാതെ ആയുധമേന്തിയുള്ള പ്രകടനങ്ങളും ലഘുലേഖ വിതരണവും ഇവര്‍ നടത്താറുണ്ട്. ആറളം ഫാം തൊഴിലാളികള്‍ക്ക് ശമ്പളകുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ടും വെളളക്കരം വര്‍ധിപ്പിച്ചതിനെതിരെയും ഇവര്‍ അമ്പായത്തോടില്‍ ആയുധമേന്തി പ്രകടനം നടത്തിയിരുന്നു.

വയനാട്, കണ്ണൂര്‍ ജില്ലകളിലെ വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടിവരുന്നതായി നേരത്തെ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപോര്‍ട് നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെ ആറു പൊലീസ് സ്റ്റേഷനുകളും മാവോയിസ്റ്റ് ഭീഷണിയിലാണ്.

Keywords: Aralam Firing: Maoist gang identified by Police, Kannur, News, Police, Maoist Gang, Identified, Gun Attack, Injured, Threatening, Kerala News.

Post a Comment