Follow KVARTHA on Google news Follow Us!
ad

Mahua Moitra | 'തന്റെ ഫോണും ഇ-മെയിലും ചോര്‍ത്താന്‍ കേന്ദ്ര സര്‍കാര്‍ ശ്രമിക്കുന്നു', ആപിളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നും പരിഹാസം Apple Warns, Mahua Moitra, Social Media, Phone Hacked, Politics
ന്യൂഡെല്‍ഹി: (KVARTHA) തന്റെ ഫോണും ഇ-മെയിലും ചോര്‍ത്താന്‍ കേന്ദ്ര സര്‍കാര്‍ ശ്രമിക്കുന്നുവെന്നുള്ള മുന്നറിയിപ്പ് ആപിളില്‍ നിന്ന് ലഭിച്ചതായുള്ള വിവരം പങ്കുവച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. എക്‌സിലൂടെയാണ് ആപിള്‍ കംപനിയില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ-മെയിലും മഹുവ പങ്കുവെച്ചത്.


Apple Warns Top Indian Opposition Leaders, Journalists About ‘State-Sponsored’ Attack on Phone, New Delhi, News, Apple Warns, Mahua Moitra, Social Media, Phone Hacked, Politics, Prime Minister, Narendra Modi, Adani, National News

ഇന്‍ഡ്യ സഖ്യത്തില്‍ തന്നെ കൂടാതെ പ്രിയങ്ക ചതുര്‍വേദിക്കും
 മറ്റ് മൂന്നുപേര്‍ക്കും സമാനരീതിയില്‍ ഹാകിങ് മുന്നറിയിപ്പ് ലഭിച്ചതായും മഹുവ പറഞ്ഞു. സര്‍കാര്‍ പിന്തുണയോടെയുള്ള ഹാകര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്നാണ് ആപിള്‍ മഹുവക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.

ഹാകിങ്ങിന് ഇരയായാല്‍ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ കവരാനും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാകര്‍മാര്‍ക്ക് സാധിക്കും. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപിള്‍ മഹുവക്ക് ഇയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടുള്ള മഹുവയുടെ എക്‌സ് പോസ്റ്റില്‍, പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്ന് മഹുവ പരിഹസിക്കുന്നുണ്ട്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന് മഹുവക്കെതിരെ ബിജെപിയും കേന്ദ്ര സര്‍കാരും ആരോപണമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഫോണ്‍ ഹാകിങ് മുന്നറിയിപ്പ്.

അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് വന്‍ തുക മഹുവ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ ഇക്കാര്യം മഹുവ നിഷേധിച്ചിരുന്നു. ആരോപണത്തില്‍ വിശദീകരണം കേള്‍ക്കുന്നതിനായി നവംബര്‍ രണ്ടിന് പാര്‍ലമെന്റ് എതിക്‌സ് കമിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മഹുവക്ക് നോടീസ് നല്‍കിയിരിക്കുകയാണ്.

Keywords: Apple Warns Top Indian Opposition Leaders, Journalists About ‘State-Sponsored’ Attack on Phone, New Delhi, News, Apple Warns, Mahua Moitra, Social Media, Phone Hacked, Politics, Prime Minister, Narendra Modi, Adani, National News.

Post a Comment