Follow KVARTHA on Google news Follow Us!
ad

Hacking Attempts | 150 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇത്തരം മുന്നറിയിപ്പ് ആപിള്‍ കംപനി നല്‍കിയിട്ടുണ്ട്; വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രം

സന്ദേശം ലഭിച്ചവര്‍ സഹകരിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് Apple Alert, Phone Hacking Attempts, Politics, Social Media, National News
ന്യൂഡെല്‍ഹി: (KVARTHA) ഒടുവില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രസര്‍കാര്‍ രംഗത്തെത്തി. 150 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇത്തരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ആപിള്‍ കംപനി അറിയിച്ചിരിക്കുന്നത്. എങ്കിലും ഇത്തരം സന്ദേശങ്ങളില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. ഈ സന്ദേശം ലഭിച്ചവരും ആപിള്‍ കംപനിയും അന്വേഷണത്തോട് സഹകരിക്കണമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.


'Apple Alert Issued In 150 Countries': Centre After Opposition Claims Hacking Attempts, New Delhi, News, Apple Alert, Phone Hacking Attempts, Politics, Social Media, Probe, Controversy, Congress, National News

കേന്ദ്രസര്‍കാര്‍ ഫോണും ഇമെയിലും ഹാക് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പവന്‍ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ആപിള്‍ കംപനിയില്‍നിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീന്‍ഷോടുകള്‍ എക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവച്ചുകൊണ്ടാണ് പരാതി അറിയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ മൂന്നു ജീവനക്കാരുടെ ഫോണും ഹാക് ചെയ്തു.

പ്രിയങ്ക ചതുര്‍വേദിയാണ് ആദ്യം ആപിള്‍ കംപനിയുടെ മുന്നറിയിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ ഓരോരുത്തരായി രംഗത്തെത്തുകയായിരുന്നു.

അതേസമയം, ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാകര്‍മാരാണ് ചോര്‍ത്തലിനു പിന്നിലെന്ന് മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന വിശദീകരണമാണ് ആപിള്‍ ഇക്കാര്യത്തില്‍ നല്‍കിയത്. നോടിഫികേഷനായി വന്നത് തെറ്റായ മുന്നറിയിപ്പ് ആവാനുള്ള സാധ്യതയും ആപിള്‍ തള്ളിക്കളയുന്നില്ല. അറ്റാകര്‍മാര്‍ രീതി മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഏതു സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ആപിള്‍ വ്യക്തമാക്കി.

Keywords: 'Apple Alert Issued In 150 Countries': Centre After Opposition Claims Hacking Attempts, New Delhi, News, Apple Alert, Phone Hacking Attempts, Politics, Social Media, Probe, Controversy, Congress, National News.

Post a Comment