സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളത് വികസന വിരുദ്ധ നിലപാടുകളാണ്. കേന്ദ്രസര്‍കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് പിണറായിയും ശിവന്‍കുട്ടിയും പറയുന്നത്. പണ്ട് കംപ്യൂട്ടറിനെ എതിര്‍ത്തത് പോലുള്ള ഹിമാലയന്‍ വിഢിത്തമാണിതെന്ന് സിപിഎമിന് പിന്നീട് ബോധ്യപ്പെടും. കാരണം കേന്ദ്ര മത്സര പരീക്ഷകളെല്ലാം എന്‍സിഇആര്‍ടി സിലബസിനെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്.
കേരളത്തില്‍ സിലബസ് പരിഷ്‌കാരത്തിന് എതിരായാല്‍ മത്സര പരീക്ഷകളില്‍ നിന്ന് നമ്മുടെ വിദ്യാര്‍ഥികള്‍ പിറകോട്ട് പോകും. അതുകൊണ്ട് പിന്‍തിരിപ്പന്‍ നിലപാടില്‍ നിന്ന് പിണറായി സര്‍കാര്‍ മാറിച്ചിന്തിക്കണം. വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള യുവതലമുറയുള്ള കേരളത്തില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികളായ വോടര്‍മാരുടെ പിന്തുണയോടെ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി രഘുനാഥ് അധ്യക്ഷത വഹിച്ചു. ദേശീയ പരിശീലന വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍ ഗുപ്ത, സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ ബി ഗോപാല കൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ അഡ്വ ഇ കൃഷ്ണദാസ്, സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ്, ദേശീയ സമിതിയംഗം സികെ പത്മനാഭന്‍, സംസ്ഥാന സമിതിയംഗം ശ്രീപത്മനാഭന്‍, മേഖലാ സംഘടനാ സെക്രടറി കാശിനാഥന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് സ്വാഗതവും മേഖലാ ജെനറല്‍ സെക്രടറി കെകെ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: AP Abdulla Kutty Against Muslim League, Kannur, News, AP Abdulla Kutty, Criticism, Muslim League, BJP, CPM, Congress, Education, Student, Kerala.