തിരുവനന്തപുരം: (KVARTHA) തലസ്ഥാനത്ത് റോഡില്‍ തലയിടിച്ച് വീണ് സ്ത്രീ മരിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തെക്കേ നട റോഡില്‍ വ്യാഴ്‌ഴാച (19.10.2023) പുലര്‍ചെ രണ്ട് മണിക്കാണ് ദാരുണ സംഭവം. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനി രാജമ്മാള്‍ ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് രാജമ്മാളിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അതേസമയം, റോഡില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്ന മാന്‍ഹോളില്‍ തട്ടിയാണ് അപകടമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു.
Woman Died | ശ്രീപത്മനാഭസ്വാമി ക്ഷേത്രം തെക്കേ നടറോഡില്‍ മാന്‍ഹോളില്‍ തട്ടി അപകടം; തലയിടിച്ച് വീണ സ്ത്രീ മരിച്ചു
ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനി ആണ് മരിച്ചത്
Andhra Pradesh Woman, Died, Hitting, Manhole, South Side, Road, Sripadmanabhaswamy Temple, Fell Down