Follow KVARTHA on Google news Follow Us!
ad

Amala Paul | 'മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു'; ഡാന്‍സേഴ്‌സിനൊപ്പം നൃത്തം ചെയ്ത് നടി അമല പോളിനെ പ്രൊപോസ് ചെയ്ത് സുഹൃത്ത്, വൈറലായി പ്രണയ വീഡിയോ

തിരികെ സ്‌നേഹ ചുംബനം നല്‍കി താരം Amala Paul, Boyfriend, Jagat Desai, Proposes, Actor, Birthday, Watch, Video, Social Media, Instagram, Gypsy Queen
ചെന്നൈ: (KVARTHA) തെന്നിന്‍ഡ്യന്‍ നടി അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്‍. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ, അമലാ പോളിന്റെ ജന്മദിനത്തിലാണ് താരം വിവാഹിതയാവാന്‍ പോവുന്നതായുള്ള വാര്‍ത്തയും വരുന്നത്. അമലാ പോളിനെ പ്രൊപോസ് ചെയ്യുന്ന പ്രണയ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

'മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു' എന്നെഴുതിയായിരുന്നു ജഗദ് വീഡിയോയാണ് പങ്കുവെച്ചത്. വെഡിങ് ബെല്‍സ് എന്ന ഹാഷ് ടാഗും വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ഹോടെലില്‍ ഡാന്‍സേഴ്‌സിനൊപ്പം നൃത്തം ചെയ്താണ് ജഗദ് അമലയെ പ്രൊപോസ് ചെയ്യുന്നത്. ജഗത്തിന്റെ പ്രൊപോസല്‍ സ്വീകരിച്ച അമല തിരികെ അദ്ദേഹത്തിന് സ്‌നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്.

2014 ല്‍ തമിഴ് സംവിധായകന്‍ എ എല്‍ വിജയിയെ അമല വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടി. തലൈവ എന്ന വിജയ് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.




Keywords:
News, National, National-News, Video, Amala Paul, Boyfriend, Jagat Desai, Proposes, Actor, Birthday, Watch, Video, Social Media, Instagram, Gypsy Queen, Amala Paul’s boyfriend Jagat Desai proposes to actor on birthday, Watch.

Post a Comment