Follow KVARTHA on Google news Follow Us!
ad

Veena George | കളമശ്ശേരി സ്‌ഫോടനം: ചികിത്സ തേടിയത് 52 പേര്‍, 18 പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവില്‍, 6 പേരുടെ നില ഗുരുതരം, ഇതില്‍ 12 വയസുള്ള കുട്ടിയും; പരുക്കേറ്റവരെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി

ആശങ്കയുടെ ആവശ്യമില്ല Veena George, Visit, Medical College Hospital, Injured, Patients, Kerala News
കൊച്ചി: (KVARTHA) കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ പരുക്കേറ്റവരെ കളമശ്ശേരി മെഡികല്‍ കോളജിലെത്തി സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ദുരന്തത്തില്‍ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇവരില്‍ 18 പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവില്‍ കഴിയുകയാണ്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണെന്നും ഈ ആറു പേരില്‍ 12 വയസ്സുള്ള കുട്ടിയും ഉള്‍പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

All possible treatment will be provided to injured says minister Veena George, Kochi, News, Health Minister, Veena George, Visit, Medical College Hospital, Injured, Patients, Kerala News.

37 ഓളം പേരാണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. 10 പേര്‍ വാര്‍ഡിലും 10 പേര്‍ ഐസിയുവിലുമാണുള്ളത്. ഗുരുതരമല്ലാത്ത പൊള്ളലുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മന്ത്രി വ്യക്തമാക്കി.

ചികിത്സയില്‍ കഴിയുന്ന എല്ലാവര്‍ക്കും സാധിക്കുന്ന തരത്തിലുള്ള ആധുനിക ചികിത്സ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചികിത്സ സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്നും പരുക്കേറ്റവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നതാണ് പ്രധാനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മെഡികല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും മെഡികല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലായിരിക്കാം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ആരോഗ്യവകുപ്പിന്റെ ഹെല്‍പ് ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. അപകടം മുന്നില്‍ കണ്ട കുഞ്ഞുങ്ങള്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പെടെ മാനസിക പിന്തുണ നല്‍കുമെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

Keywords: All possible treatment will be provided to injured says minister Veena George, Kochi, News, Health Minister, Veena George, Visit, Medical College Hospital, Injured, Patients, Kerala News.

Post a Comment