ആലപ്പുഴ: (KVARTHA) മരമിലില്‍നിന്ന് (Mill) തടിയിറക്കുന്നതിനിടയില്‍ ലോറിയില്‍ നിന്നും തടി ഉരുണ്ടുവീണ് ഇടയില്‍പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം. കാഞ്ഞിരശ്ശേരി വണ്ടാന്‍ പത്തല്‍, എരുമേലി നോര്‍ത് ജോസഫ് തോമസ് (53) ആണ് മരിച്ചത്.
കായംകുളം എന്‍ആര്‍പിഎം ജംഗ്ഷന് വടക്കുവശം ഉള്ള തടിമിന്നലിലാണ് ദാരുണസംഭവം. ഞായറാഴ്ച പുലര്‍ചെ നാലുമണിയോടെ അപകടം നടന്നത്. കായംകുളം അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തി ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച് തടി ഉയര്‍ത്തിയാണ് ആളെ പുറത്തെടുത്തത്. കായംകുളം താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Worker Died | ആലപ്പുഴയില്‍ ലോറിയില്‍നിന്ന് തടി ഇറക്കുന്നതിനിടെ ഇടയില്‍പ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം
ആളെ പുറത്തെടുത്തത് അഗ്‌നിരക്ഷാസേനയുടെ ഹൈഡ്രോളിക് സ്പ്രഡര്‍ ഉപയോഗിച്ച്
Alappuzha News, Worker, Tragic End, Unloading, Timber, Lorry, Kayamkulam New