ബഹ്റൈനില്‍ നിന്ന് ഇന്‍ഡ്യയിലേക്കുള്ള വിമാന സര്‍വീസുകളുടെ വിന്റര്‍ ഷെഡ്യൂളും എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 മുതല്‍ നിലവില്‍ വരും. കോഴിക്കോടേക്ക് എല്ലാ ദിവസവും സര്‍വീസുകളുണ്ട്. കോഴിക്കോടേക്ക് നിലവില്‍ അഞ്ച് ദിവസമാണ് സര്‍വീസുള്ളത്. ഇതാണ് എല്ലാ ദിവസവും ആക്കിയത്. ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊച്ചിയിലേക്കും സര്‍വീസുകളുണ്ട്. നിലവില്‍ കൊച്ചിയിലേക്ക് രണ്ട് ദിവസമാണ് സര്‍വീസുള്ളത്. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും വിമാന സര്‍വീസുകളുണ്ടാകും.
മംഗ്ലൂരു, കണ്ണൂര്‍ ഭാഗത്തേക്ക് ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു സര്‍വീസുണ്ടാകും. ഡെല്‍ഹിയിലേക്കും എല്ലാ ദിവസവും സര്‍വീസുണ്ടാകും. ഡെല്‍ഹിയിലേക്ക് നിലവില്‍ ആറ് സര്‍വീസുകളാണ് ഉണ്ടായിരുന്നത്. ഇതാണ് എല്ലാ ദിവസവും ആകുന്നത്. സര്‍വീസുകളുടെ സമയവും മറ്റ് വിവരങ്ങളും വരും ദിവസം പ്രഖ്യാപിക്കും.
Keywords: Air India Express additional service Kuwait to Kannur from 30th of this month, Kuwait, News, Air India Express, Additional Service, Passengers, Winter Schedule, Flight, Kannur, Kerala News.