Follow KVARTHA on Google news Follow Us!
ad

Supreme Court | സ്വവര്‍ഗ ലൈംഗികത നഗരകേന്ദ്രീകൃത, വരേണ്യവര്‍ഗ സങ്കല്‍പ്പമല്ലെന്ന് ചീഫ് ജസ്റ്റിസ്; കോടതിക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ല, അതിനെ വ്യാഖ്യാനിക്കാനേ സാധിക്കൂ എന്നും ചന്ദ്രചൂഡ്

40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹര്‍ജികളില്‍ വാദം കേട്ടത് Supreme Court Verdict, LGBTQ Activists, Transgender, Marriage, National News
ന്യൂഡെല്‍ഹി: (KVARTHA) സ്വവര്‍ഗ ലൈംഗികത നഗരകേന്ദ്രീകൃത, വരേണ്യവര്‍ഗ സങ്കല്‍പ്പമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ പറഞ്ഞു. കോടതിക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ല, അതിനെ വ്യാഖ്യാനിക്കാനേ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Ahead Of Supreme Court Verdict On Same-Sex Marriage, What LGBTQ Activists Said, New Delhi, News, Supreme Court Verdict, LGBTQ Activists, Transgender, Marriage, Religion, Chief Justice, Parliament, National News

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാരെ ചീഫ് ജസ്റ്റിസ് അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷന്‍ നാലിനെ ചീഫ് ജസ്റ്റിസ് എതിര്‍ത്തു. സെക്ഷന്‍ നാല് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ അംഗീകരിക്കുന്നതെന്നും ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രത്യേക വിവാഹനിയമം കോടതിക്ക് റദ്ദാക്കാന്‍ കഴിയില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. ഇതില്‍ ഹിമ കോലി ഒഴികെയുള്ളവര്‍ പ്രത്യേക വിധികള്‍ പറയും. സ്‌പെഷല്‍ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകള്‍ പരിശോധിച്ച ശേഷമാണ് വിധിപ്രസ്താവം.

മേയ് 11നു വാദം പൂര്‍ത്തിയാക്കിയ ഹര്‍ജികളില്‍ അഞ്ച് മാസത്തിനുശേഷമാണ് കോടതി ചൊവ്വാഴ്ച വിധി പറഞ്ഞത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസര്‍കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. സ്വവര്‍ഗ വിവാഹം നഗരവരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമാണ് സര്‍കാരിന്റെ വാദം.

കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതു വരേണ്യരുടെ മാത്രം വിഷയമല്ലെന്നു വ്യക്തമാക്കാന്‍, കുടുംബം ഉപേക്ഷിച്ചതോടെ തെരുവില്‍ ഭിക്ഷ യാചിക്കേണ്ടിവന്ന സാഹചര്യം സ്വന്തം ജീവിതത്തിലുണ്ടെന്ന് ഹര്‍ജിക്കാരിയായ സൈനബ് പട്ടേലും ചൂണ്ടിക്കാട്ടി.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ വിധി. സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യു പ്ലസ് ആക്ടിവിസ്റ്റുകള്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, അഭിഷേക് മനു സിങ്‌വി, രാജു രാമചന്ദ്രന്‍, ആനന്ദ ഗ്രോവര്‍, മേനക ഗുരുസ്വാമി തുടങ്ങിയവരാണു ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദിച്ചത്. സ്വവര്‍ഗ വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. അതുപോലെ സ്വവര്‍ഗാനുരാഗികള്‍ക്കു രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങള്‍ നല്‍കണമെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു.

2023 ഏപ്രില്‍ 18 മുതല്‍ മേയ് 11 വരെ പത്തുദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹര്‍ജികളില്‍ വാദം കേട്ടത്. 1954ലെ സ്‌പെഷല്‍ മാരേജ് ആക്ടിലെ നാലാം വകുപ്പു പ്രകാരം 21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സുള്ള സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് ഒഴിവാക്കി രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹം എന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹര്‍ജികളില്‍ വാദം കേട്ട വേളയില്‍ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. പുരുഷനും സ്ത്രീയും എന്നത് വ്യക്തികള്‍ എന്നും ഭാര്യയും ഭര്‍ത്താവും എന്നത് ദമ്പതികള്‍ എന്നും മാറ്റണമെന്നാണ് ഹര്‍ജിക്കാരുടെ വാദം.

ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാന്‍ ഇന്‍ഡ്യന്‍ ഭരണണഘടന പൗരന്മാര്‍ക്ക് അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ ലിംഗപരമായ വിവേചനം ഇതിലുണ്ടാകരുതെന്നാണ് ഹര്‍ജിക്കാരുടെ വാദം. സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത ഇല്ലാത്തതിനാല്‍ ഈ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കല്‍, പിന്‍തുടര്‍ചാവകാശം, ജോയിന്റ് ബാങ്ക് അകൗണ്ട് തുടങ്ങല്‍, ഇന്‍ഷുറന്‍സ് പോളിസി എടുക്കല്‍ എന്നിങ്ങനെ പലകാര്യങ്ങളിലും തടസം നേരിടുന്നതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെങ്കിലും സ്വവര്‍ഗ ദമ്പതികള്‍ക്ക് സാമൂഹികവും നിയമപരവുമായ അവകാശങ്ങള്‍ വിവാഹത്തിന്റെ പേരില്‍ നിഷേധിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Ahead Of Supreme Court Verdict On Same-Sex Marriage

1954ലെ സ്‌പെഷല്‍ മാരേജ് ആക്ട്, 1955ലെ ഹിന്ദു വിവാഹ നിയമം, 1969ലെ വിദേശ വിവാഹ നിയമം എന്നിവയില്‍ സ്വവര്‍ഗ വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതില്‍ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത കോടതി പരിശോധിച്ചിട്ടില്ല.

Keywords: Ahead Of Supreme Court Verdict On Same-Sex Marriage, What LGBTQ Activists Said, New Delhi, News, Supreme Court Verdict, LGBTQ Activists, Transgender, Marriage, Religion, Chief Justice, Parliament, National News.

Post a Comment