Supplyco | സപ്ലൈകോ കോവിന് നല്‍കാനുള്ള കുടിശിക സര്‍ക്കാര്‍ അടിയന്തിരമായിഅനുവദിക്കണമെന്ന് അഡ്വ പി സന്തോഷ് കുമാര്‍ എംപി
Oct 21, 2023, 22:59 IST
കണ്ണൂര്‍: (KVARTHA) സപ്ലൈകോവിന് നല്‍കുവാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക തീര്‍ത്തുനല്‍കുന്നതില്‍ സംസ്ഥാന സര്‍കാര്‍ മുന്‍ഗണന നല്‍കണമെന്നും അതുവഴി സ്ഥാപനം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും സി പി ഐ ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍. സപ്ലൈകോ വര്‍കേഴ്‌സ് ഫെഡറേഷന്‍ (AITUC) ആഭിമുഖ്യത്തില്‍ നടത്തിയ തൊഴിലാളികളുടെ മാര്‍ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള പൊതുവിപണിയേക്കാള്‍ ഏതാണ്ട് അമ്പത് ശതമാനം വിലക്കുറവിലാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ നല്‍കുന്നത്. 2021-23ല്‍ മാത്രം വില കുറച്ച് അവശ്യ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയ വകയില്‍ സപ്ലൈകോ 625.03 കോടി രൂപ ചിലവഴിച്ചപ്പോള്‍ സര്‍കാരില്‍ നിന്ന് 145 കോടി മാത്രമാണ് ലഭിച്ചത്. ഇത് കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ ലഭിക്കേണ്ടതുള്‍പെടെ ആകെ 1525 കോടിയാണ് സപ്ലൈകോവിന് സര്‍കാരില്‍ നിന്നും ലഭിക്കാനുള്ളത്.
അതിന്റെ 25 ശതമാനമെങ്കിലും ലഭിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടം തിരിയുന്ന പൊതുജനതാത്പര്യം സംരക്ഷിച്ച് മുന്നോട്ട് പോകുന്ന സപ്ലൈകോയുടെയും അതിനെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരം ഉണ്ടാകും. അതുകൊണ്ട് തന്നെ സര്‍കാര്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കണം.
സപ്ലൈകോയെ സംരക്ഷിക്കുക, ദിവസ വേതന - പാകിംഗ് തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുക, ടാര്‍ജറ്റ് സമ്പ്രദായം ഒഴിവാക്കുക, പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം ലഭ്യമാക്കുക, ഔട് ലെറ്റുകളില്‍ സബ്‌സിഡി സാധനങ്ങള്‍ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ചും ധര്‍ണയും.
യൂനിയന്‍ ജില്ലാ പ്രസിഡന്റ് താവം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി പി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. എഐടിയുസി ജില്ലാ ജെനറല്‍ സെക്രടറി കെ ടി ജോസ്, വര്‍കിങ് വിമന്‍സ് ഫോറം ജില്ലാ സെക്രടറി എന്‍ ഉഷ, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് കെ ആര്‍ ചന്ദ്രകാന്ത് എന്നിവര്‍ സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പി ഷൈമ നന്ദി പറഞ്ഞു. മാര്‍ചിനും ധര്‍ണക്കും സുജേഷ് പാനൂര്‍ പി സുനില്‍, കെ വി ഉഷ, പി അജിതമ്മ, സുരേഷ് ചക്കരക്കല്‍, റിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ധര്‍ണക്കു ശേഷം യൂനിയന്‍ പ്രതിനിധികള്‍ സംസ്ഥാന ഭക്ഷ്യവകപ്പു മന്ത്രി ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനവും നല്‍കി.

Keywords: Adv.P Santhosh Kumar MP urges government to urgently sanction dues to be paid to Supplyco, Kannur, News, Adv.P Santhosh Kumar MP, Supply Co, Sanction, March, Dharna, Protection, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.