Follow KVARTHA on Google news Follow Us!
ad

Home Recipe | ടൂത്ത് പേസ്റ്റ് മതി, പാറ്റകളെയും കൊതുകിനെയും എന്നെന്നേക്കുമായി തുരത്താം! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന രണ്ട് കിടിലൻ 'മരുന്നുകൾ' ഇതാ!

ഇത് മനുഷ്യർക്ക് വിഷരഹിതവുമാണ് Home Recipe, Mosquitoes, Cockroaches, Lifestyle
ന്യൂഡെൽഹി: (KVARTHA) വീടിനുള്ളിലും മറ്റും അഴുക്കും രോഗങ്ങളും പരത്തുന്ന കൊതുക്, പാറ്റ, ഈച്ച തുടങ്ങിയ പ്രാണികളെ കൊണ്ട് മിക്കവരും ബുദ്ധിമുട്ടുന്നു. ഇവ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാൽ അവഗണിക്കാനാവില്ല. കൊതുക്, പാറ്റ തുടങ്ങിയവ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെങ്കിൽ അവയെ തുരത്താൻ രണ്ട് കിടിലൻ നുറുങ്ങുകൾ ഇതാ. മാത്രമല്ല ഇത് മനുഷ്യർക്ക് വിഷരഹിതവുമാണ്.

News, National, New Delhi, Home Recipe, Mosquitoes, Cockroaches, Lifestyle, A Powerful Home Recipe To Get Rid Of Mosquitoes And Cockroaches Forever.

1. പാറ്റകളെ അകറ്റാൻ ടൂത്ത് പേസ്റ്റ് മിശ്രിതം

ആവശ്യമായ വസ്തുക്കൾ

* പഞ്ചസാര - മൂന്ന് ടീസ്പൂൺ
* മൈദ മാവ് - നാല്‌ ടീസ്പൂൺ
* ടൂത്ത് പേസ്റ്റ് - രണ്ട് മുതൽ മൂന്ന് ടീസ്പൂൺ വരെ
* വെള്ളം - മൂന്ന് ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

* എല്ലാ ചേരുവകളും ഒരു പാത്രത്തിൽ ഒരുമിച്ച് ചേർത്ത് നന്നായി ഇളക്കുക
* കുഴമ്പു പരുവത്തില്‍ ആക്കുക.
* തുടർന്ന് അവ ചെറിയ ചെറിയ ബോളുകൾ പോലെയാക്കുക.
* അതിനുശേഷം പാറ്റകളുടെ ശല്യം നേരിടുന്ന സ്ഥലങ്ങളിൽ വെക്കുക. താമസിയാതെ പാറ്റകളിൽ നിന്ന് നിങ്ങൾക്ക് രക്ഷ നേടാം.

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പാറ്റകളെ എങ്ങനെ കൊല്ലാം?



2. വിനാഗിരിയും ഷാംപൂവും

ആവശ്യമായ വസ്തുക്കൾ

* ½ കപ്പ് വിനാഗിരി
* ½ കപ്പ് ഒലിവ് ഓയിൽ (അല്ലെങ്കിൽ മറ്റ് സസ്യ എണ്ണ)
* ½ കപ്പ് ഷാംപൂ

തയ്യാറാക്കൽ

* എല്ലാ ചേരുവകളും ഒരു പാത്രത്തിൽ കൂട്ടിച്ചേര്‍ക്കുക
* അതിനുശേഷം മിശ്രിതം സ്പ്രേ കുപ്പിയിൽ ഒഴിച്ച് നന്നായി കുലുക്കുക.
* നിങ്ങളുടെ വീടിന് ചുറ്റും വിവിധ പ്രതലങ്ങളിൽ തളിക്കുക, താമസിയാതെ ഈച്ചകളും പാറ്റകളും കൊതുകുകളും അപ്രത്യക്ഷമാകും.

Keywords: News, National, New Delhi, Home Recipe, Mosquitoes, Cockroaches, Lifestyle, A Powerful Home Recipe To Get Rid Of Mosquitoes And Cockroaches Forever.
< !- START disable copy paste -->

Post a Comment