Follow KVARTHA on Google news Follow Us!
ad

Injured | എടച്ചേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികളായ 8 സ്ത്രീകള്‍ക്ക് ജോലിക്കിടെ ഇടിമിന്നലേറ്റു

ഉടന്‍ തന്നെ വിവിധ ആശുപത്രികളിലെത്തിച്ചു Lightning, Injured, Hospital, Treatment, Natives, Burnt, Kerala News
കോഴിക്കോട്: (KVARTHA) എടച്ചേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികളായ എട്ട് സ്ത്രീകള്‍ക്ക് ജോലിക്കിടെ ഇടിമിന്നലേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം. ഇതില്‍ ഒരാള്‍ക്ക് ഇടിമിന്നലിനെ തുടര്‍ന്ന് പൊള്ളലേല്‍ക്കുകയും ചെയ്തു. തളര്‍ന്നുവീണ തൊഴിലാളികളെ ഓടിയെത്തിയ പ്രദേശവാസികള്‍ ഉടന്‍ തന്നെ വിവിധ ആശുപത്രികളിലെത്തിച്ചു.

8 Women labourers injured after being struck by lightning, Kozhikode, News, Lightning, Injured, Hospital, Treatment, Natives, Burnt, Kerala News.

എടച്ചേരി മൃഗാശുപത്രിക്ക് സമീപം തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഏഴ് പേര്‍ നാദാപുരം താലൂക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഒരാള്‍ വടകര ജില്ലാ ആശുപത്രിയിലും. തൊഴിലാളികളുടെ കൂട്ട നിലവിളി കേട്ട് സമീപത്തെ സ്‌കൂളില്‍ നിന്ന് അധ്യാപകരടക്കം എത്തിയാണ് ഇവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

Keywords: 8 Women labourers injured after being struck by lightning, Kozhikode, News, Lightning, Injured, Hospital, Treatment, Natives, Burnt, Kerala News.

Post a Comment