Follow KVARTHA on Google news Follow Us!
ad

ഖത്വറില്‍ തടവിലായ 8 നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ; വിധി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്‍ഡ്യ

'എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല' Eight Indians, Executed, Action, Talks, Qatar, India, Navy Veterans, Death, New Dlehi News, National
ന്യൂഡെല്‍ഹി: (KVARTHA) ഖത്വറില്‍ തടവിലായ എട്ട് മുന്‍ ഇന്‍ഡ്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്ന് ഇന്‍ഡ്യ. ഖത്വറുമായി ഇക്കാര്യം സംസാരിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. തടവിലായ ഉദ്യോഗസ്ഥര്‍ക്ക് 60 വയസിന് മുകളിലാണ് പ്രായമെന്നാണ് വിവരം.

കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്വര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്ന കംപനിയിലുള്ള ഇന്‍ഡ്യന്‍ നാവികരെ അറസ്റ്റ് ചെയ്തത്. ഇവര്‍ അല്‍ദഹ്‌റ എന്ന പേരുള്ള കംപനിയിലേക്കാണ് ജോലി ചെയ്യാന്‍ പോയത്. ഖത്വര്‍ നാവിക സേനക്ക് പരിശീലനം നല്‍കുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നല്‍കുന്ന കംപനിയാണ് അല്‍ദഹ്‌റ. ഈ കംപനിയിലേക്ക് പോയവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഖത്വറില്‍ ജയിലില്‍ കഴിയുകയാണ്. വിചാരണക്ക് ശേഷം ഇവര്‍ക്ക് വധശിക്ഷ നല്‍കിയതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്കായി ഖത്വറുമായി ബന്ധപ്പെട്ട് വരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. എന്തൊക്കെയാണ് ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാലിപ്പോഴും ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം ഔദ്യോഗികമായി ഇന്‍ഡ്യക്കാരെ അറിയിച്ചിട്ടില്ല. വിചാരണ വളരെ രഹസ്യമായതിനാല്‍ ആദ്യഘട്ടങ്ങളില്‍ ഇന്‍ഡ്യക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്‍ഡ്യന്‍ സര്‍കാരും ഖത്വര്‍ സര്‍കാരും തമ്മില്‍ ചര്‍ചകള്‍ നടന്നുവരികയായിരുന്നു. അതിനിടയിലാണ് വധശിക്ഷ വിധിച്ചതായി പുറത്തുവരുന്നത്.




Keywords: News, National, National-News, Eight Indians, Executed, Action, Talks, Qatar, India, Navy Veterans, Death, New Dlehi News, National News, 8 Navy Veterans Get Death In Qatar, India To Contest Order.

Post a Comment