Attack | ഗസ്സയിലെ പുരാതനമായ ചര്‍ച്ചിന് സമീപം ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 18 ക്രിസ്ത്യന്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

 


ഗസ്സ: (KVARTHA) വ്യാഴാഴ്ച സെന്റ് പോര്‍ഫിറിയസ് ചര്‍ച്ച് പരിസരത്ത് ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 ക്രിസ്ത്യന്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്തിമ മരണസംഖ്യയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ നിന്ന് അഭയം തേടി ഗസ്സയിലെ 500 ഓളം മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചര്‍ച്ചില്‍ താമസിച്ച് വരുന്നതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
      
Attack | ഗസ്സയിലെ പുരാതനമായ ചര്‍ച്ചിന് സമീപം ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 18 ക്രിസ്ത്യന്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ബോംബാക്രമണത്തില്‍ പള്ളിയുടെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായും സമീപത്തെ കെട്ടിടം തകരാന്‍ കാരണമായതായും പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഗസ്സയിലെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് സെന്റ് പോര്‍ഫിറിയസ്. നഗരത്തിന്റെ ചരിത്രപരമായ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഗസ്സ നഗരത്തിലെ ചര്‍ച്ച് വളപ്പില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തെ ജറുസലേമിലെ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ശക്തമായി അപലപിക്കുന്നുവെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. മുകളിലത്തെ നിലയിലുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടതായി സിവില്‍ ഡിഫന്‍സ് ജീവനക്കാരന്‍ പറഞ്ഞു. താഴത്തെ നിലയിലുള്ളവര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച 500 ഓളം പേര്‍ കൊല്ലപ്പെട്ട അല്‍-അഹ്ലി അറബ് ആശുപത്രിയില്‍ നിന്ന് അടുത്തായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് ശേഷം ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 1,661 കുട്ടികളടക്കം 4,137 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രലയം അറിയിച്ചു. 13,260 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,400 പേരാണ് കൊല്ലപ്പെട്ടത്.

Keywords: Israel, Hamas, Palestine, Gaza, World News, Israel Palestine War, Israel Hamas War, 18 Christian Palestinians killed in Israeli attack on Orthodox Church.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia