Follow KVARTHA on Google news Follow Us!
ad

Dead | ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലുംപെട്ട് 5 വയസ്സുകാരന്‍ ഉള്‍പെടെ 3 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലായിരുന്നുവെന്നും പൊലീസ് Accidental Death, Injured, Hospitalized, Temple, National News
പട്‌ന: (KVARTHA) ഗോപാല്‍ഗഞ്ച് ജില്ലയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് വയസ്സുകാരന്‍ ഉള്‍പെടെ മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രാജാദള്‍ പ്രദേശത്ത് തിങ്കളാഴ്ചയാണ് ദുരന്തത്തിനിടയാക്കിയ സംഭവം നടന്നത്. പ്രസാദം വാങ്ങാന്‍ വരിനില്‍ക്കുമ്പോള്‍ കുട്ടി നിലത്തേക്ക് വീഴുകയായിരുന്നു.


5-year-old boy among 3 died in stampede at Durga Puja pandal in Bihar's Gopalganj, Patna, News, Obituary, Treatment, Accidental Death, Injured, Hospitalized, Temple, National News

തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു സ്ത്രീകളും തിരക്കില്‍പെട്ട് ഞെരിഞ്ഞമര്‍ന്നു. ശ്വാസം മുട്ടിയ ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു.

നിയന്ത്രണാതീതമായ ആള്‍കൂട്ടമാണ് അപകടത്തിന് കാരണമെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാരാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പരുക്കേറ്റവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും ആണ് പരുക്കേറ്റത്.

Keywords: 5-year-old boy among 3 died in stampede at Durga Puja pandal in Bihar's Gopalganj, Patna, News, Obituary, Treatment, Accidental Death, Injured, Hospitalized, Temple, National News.

Post a Comment