ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ ബുദൗണില്‍ വന്‍ വാഹനാപകടം. സ്‌കൂള്‍ ബസും സ്‌കൂള്‍ വാനും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികളും ഒരു ഡ്രൈവറും ഉള്‍പെടെ ഏഴ് പേര്‍ മരിച്ചു. നബിഗഞ്ച് റോഡില്‍ തിങ്കളാഴ്ച (30.10.2023) രാവിലെയായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ വാന്‍ ഡ്രൈവറും ഒരു വിദ്യാര്‍ഥിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ 16 ഓളം വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്തെ മിയോണ്‍ ഗ്രാമത്തില്‍ നിന്ന് എസ്ആര്‍പി ഇന്‍ഗ്ലീഷ് സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുമായി വരികയായിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടകാരണം അറിവായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Accidental Death | ഉത്തര്‍പ്രദേശില്‍ ബസും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ അടക്കം 7 പേര്‍ക്ക് ദാരുണാന്ത്യം
പരുക്കേറ്റ 16 കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
School Students, Driver, Died, Bus, Van, Collided, Uttar Pradesh News, Budaun News, Road