സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിരുച്ചിറപ്പള്ളിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുക്കൊമ്പില്‍ കഴിഞ്ഞയാഴ്ചയാണ് പീഡനം നടന്നത്. 19 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. ഇതിനിടെ സാധാരണ വേഷത്തിലെത്തിയ നാലുപേര്‍ പൊലീസാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു.
പിന്നാലെ കഞ്ചാവ് ഇടപാട് നടത്തുന്നുവെന്നാരോപിച്ച് ആണ്‍കുട്ടിയെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ കാറില്‍ കയറ്റുകയും ചെയ്തു. ഓടുന്ന കാറിലിട്ട് ഒരു മണിക്കൂറോളം നേരം ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് മദ്യ ലഹരിയിലായിരുന്ന അക്രമികള്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ടതെന്നാണ് പരാതി.
സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും അവര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.
Keywords: 4 policemen arrested for assaulting girl in Tamil Nadu, Chennai, News, Arrested, Police, Court, Remanded, Molestation, Suspension, Complaint, National News.