Drowned | വാല്‍പ്പാറയില്‍ വിനോദയാത്രക്കെത്തിയ 5 കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അതിരപ്പിള്ളി: (KVARTHA) വാല്‍പ്പാറയില്‍ വിനോദയാത്രക്കെത്തിയ അഞ്ച് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷം വാല്‍പ്പാറക്ക് മൂന്ന് കിലോമീറ്റര്‍ അകലെ ചുങ്കം പുഴയിലാണ് അപകടം. കോയമ്പത്തൂര്‍ ഉക്കടം എസ് എന്‍ എം വി കോളജിലെ ബിരുദ വിദ്യാര്‍ഥികളും കോയമ്പത്തൂര്‍ കിണത്തുകടവ സ്വദേശികളുമായ ധനുഷ്, അജയ്, വിനീത് കുമാര്‍, ശരത്, നബീല്‍ എന്നിവരാണ് മരിച്ചത്.

Drowned | വാല്‍പ്പാറയില്‍ വിനോദയാത്രക്കെത്തിയ 5 കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

അഞ്ച് ബൈകുകളിലായി എത്തിയ 10 അംഗ സംഘത്തിലുള്ളവരാണ് മരിച്ചത്. വാല്‍പ്പാറ സന്ദര്‍ശനത്തിനു ശേഷം തിരിച്ചുപോകുമ്പോള്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവരുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ മുങ്ങിയെടുക്കുകയായിരുന്നു. പിന്നീട് മൃതദേഹങ്ങള്‍ വാല്‍പ്പാറ സര്‍കാര്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ വാല്‍പ്പാറയിലേക്ക് തിരിച്ചിട്ടുണ്ട്.

Keywords:  4 College Students Drowned in Valparai, Chennai, News, College Students, Drowned, Valparai, Dead Body, Natives, Police, Hospital, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia