ബംഗ്ലൂരു: (KVARTHA) കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. വേണുഗോപാല്‍, മാണിന്ദ്ര, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. ഇനി മൂന്നുപേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതികളെ കൊണ്ടുപോകും വഴിയുണ്ടായ ആക്രമണത്തില്‍ പൊലീസ് വെടിയുതിര്‍ത്തു.
വെടിവെപ്പില്‍ മുഖ്യ പ്രതികളായ വേണുഗോപാല്‍, മാണിന്ദ്ര എന്നിവരുടെ കാലുകള്‍ക്ക് പരുക്കേറ്റു. മൂന്നു പൊലീസുകാര്‍ക്കും പരുക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് നേതാവ് എം ശ്രീനിവാസിനെ ആറുപേര്‍ ചേര്‍ന്ന് കുത്തി കൊലപ്പെടുത്തിയത്.
കോണ്‍ഗ്രസ് നേതാവ് ഫാം ഹൗസിലേക്ക് പോകുംവഴി പരിചയക്കാരായ ആറുപേര്‍ അടുത്തേക്ക് വന്ന് കോഫി കുടിക്കാന്‍ വിളിക്കുകയും ശ്രീനിവാസിന്റെ കണ്ണിലേക്ക് കെമികല്‍ സ്‌പ്രേ ചെയ്യുകയുമായിരുന്നു. പിന്നാലെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. മൂര്‍ചയേറിയ ആയുധം കൊണ്ടാണ് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ കോണ്‍ഗ്രസ് നേതാവിനെ ജലപ്പ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.
മുന്‍ സ്പീകര്‍ രമേഷ് കുമാറുമായും ആഭ്യന്തര മന്ത്രി ജി പരമേശ്വരയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ശ്രീനിവാസ്.
Keywords: 3 arrested in Karnataka Congress leader's murder case, cops injured in firing, Bengaluru, News, Crime, Criminal Case, Police, Arrested. Congress Leader, Murder, National News.
Arrested | കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 3പേര്‍ അറസ്റ്റില്‍
പ്രതികളെ കൊണ്ടുപോകും വഴിയുണ്ടായ ആക്രമണത്തില്‍ പൊലീസ് വെടിയുതിര്‍ത്തു
Arrested. Congress Leader, Murder, National News