Follow KVARTHA on Google news Follow Us!
ad

Arrested | മിശ്രവിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയെന്ന കേസില്‍ പിതാവും സഹോദരനും അറസ്റ്റില്‍; തെളിവ് നശിപ്പിക്കാനായി മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു

കൊലപാതകം നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത്‌ Arrested, Police, Couple, Dead Body, Murder Case, National News
മുംബൈ: (KVARTHA) മിശ്രവിവാഹം കഴിച്ച മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയെന്ന കേസില്‍ പിതാവും സഹോദരനും അറസ്റ്റില്‍. ഗുല്‍നാസ്, ഭര്‍ത്താവ് കരണ്‍ രമേഷ് ചന്ദ്ര (22) എന്നിവരെ കൊലപ്പെടുത്തിയെന്ന കേസിലാണ് 50കാരനായ ഗോറ ഖാന്‍, മകന്‍ സല്‍മാന്‍ ഗോറ ഖാന്‍ എന്നിവരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റുചെയ്തത്.

സംഭവത്തില്‍ പങ്കാളികളായ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ ചൊവ്വാഴ്ച പിടികൂടിയിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

2 Arrested in Couple Murder Case, Mumbai, News, Crime, Criminal Case, Probe, Arrested, Police, Couple, Dead Body, Murder Case, National News


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സല്‍മാന്റെ സുഹൃത്ത് മുഹമ്മദ് ഖാനുമായി ചേര്‍ന്നാണ് ദമ്പതികളെ കൊല്ലാന്‍ പദ്ധതിയിട്ടത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഗുല്‍നാസ് ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെളിവ് നശിപ്പിക്കാനാണ് മൃതദേഹങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതെന്ന് പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്.

ശനിയാഴ്ച മാന്‍ഖുര്‍ദ് പ്രദേശത്തെ കിണറ്റില്‍ പ്രദേശവാസികള്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് വിവരം പ്രദേശവാസികള്‍ ഗോവണ്ടി പൊലീസില്‍ അറിയിച്ചു. പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാള്‍ യുപി സ്വദേശി കരണ്‍ രമേഷ് ചന്ദ്ര (22) ആണെന്ന് തിരിച്ചറിഞ്ഞത്. മൂര്‍ചയേറിയ ആയുധമുപയോഗിച്ച് കഴുത്തറുത്തതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ടത്തില്‍ കണ്ടെത്തി.

രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ച പന്‍വേലിലെ കാട്ടില്‍ ഗുല്‍നാസിന്റെ മൃതദേഹവും സമാനരീതിയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞത്. അന്വേഷണത്തില്‍ ഇരുവരും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദമ്പതികളാണെന്ന് കണ്ടെത്തി. കൊല്ലപ്പെടുന്നതിന് കുറച്ച് ദിവസം മുമ്പാണ് ഇവിടെ എത്തിയത്.

ഗുല്‍നാസിന്റെ പിതാവ് ഗോറ ഖാന്‍ ദമ്പതികളെ മുംബൈയിലേക്ക് ക്ഷണിക്കുകയും മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Keywords: 2 Arrested in Couple Murder Case, Mumbai, News, Crime, Criminal Case, Probe, Arrested, Police, Couple, Dead Body, Murder Case, National News.

Post a Comment