SWISS-TOWER 24/07/2023

Cricekt | ഏഷ്യൻ ഗെയിംസ്: 9 പന്തിൽ അർധ സെഞ്ചുറി, യുവരാജിന്റെ റെക്കോർഡ് തകർന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറും നേടി നേപ്പാൾ; രോഹിത് ശർമയുടെ നേട്ടവും പിന്നിലാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹാങ്ചൗ: (KVARTHA) ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗിന്റെ ദീർഘകാല റെകോർഡ് ഏഷ്യൻ ഗെയിംസിൽ തകർത്ത് നേപ്പാളിന്റെ യുവ താരം ദിപേന്ദ്ര സിംഗ് ഐറി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഐറി തന്റെ രാജ്യത്തിന് അഭിമാനമായി. മംഗോളിയയ്‌ക്കെതിരായ നേപ്പാളിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് ദീപേന്ദ്ര സിങ്ങിന്റെ ശ്രദ്ധേയമായ നേട്ടം.

Cricekt | ഏഷ്യൻ ഗെയിംസ്: 9 പന്തിൽ അർധ സെഞ്ചുറി, യുവരാജിന്റെ റെക്കോർഡ് തകർന്നു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറും നേടി നേപ്പാൾ; രോഹിത് ശർമയുടെ നേട്ടവും പിന്നിലാക്കി

വെറും ഒമ്പത് പന്തിൽ അർധസെഞ്ചുറിയിലേക്ക് കുതിച്ച തകർപ്പൻ ബാറ്റിംഗ് പ്രകടനം കാണികളെ വിസ്മയിപ്പിച്ചു. 2007ലെ കന്നി ഐസിസി ടി20 ലോകകപ്പിൽ 12 പന്തിൽ 50 റൺസെന്ന യുവരാജ് സിങ്ങിന്റെ റെക്കോർഡാണ് ഈ അവിശ്വസനീയമായ നേട്ടത്തിലൂടെ മറികടന്നത്. 10 പന്തുകളിൽ നിന്ന് 52 റൺസാണ് താരത്തിന്റെ സമ്പാദ്യം. ബാറ്റിൽ നിന്ന് എട്ട് സിക്സറുകൾ പിറന്നു.

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ക്രിക്കറ്റ് മത്സരം ബുധനാഴ്ചയാണ് ആരംഭിച്ചത്. ആദ്യ മത്സരത്തിൽ തന്നെ ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഉണ്ടായത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയും നേപ്പാൾ ടീം ചരിത്രം സൃഷ്ടിച്ചു. തിങ്കളാഴ്ച നടന്ന വനിതാ വിഭാഗത്തിൽ ഇന്ത്യ സ്വർണം നേടിയതിന് ശേഷം, പുരുഷ വിഭാഗത്തിൽ ആദ്യ മത്സരത്തിൽ തന്നെ ലോക റെക്കോർഡ് പിറന്നു,

നേപ്പാൾ 20 ഓവറിൽ 314/3 എന്ന അവിശ്വസനീയമായ സ്കോർ നേടി, 300 കടക്കുന്ന ആദ്യ ടീമായി. റെക്കോർഡ് ഇവിടെയും അവസാനിച്ചില്ല. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലറെയും മറികടന്ന് 34 പന്തിൽ അതിവേഗ ടി20 സെഞ്ച്വറി നേടി നേപ്പാളിന്റെ തന്നെ കുശാൽ മല്ലയും മറ്റൊരു ചരിത്രമെഴുതി. 50 പന്തിൽ 8 ഫോറും 12 സിക്‌സും സഹിതം മല്ല 137 റൺസുമായി പുറത്താകാതെ നിന്നു. ഏഷ്യൻ ഗെയിംസിലെ മത്സരങ്ങൾക്ക് ടി20 പദവി നൽകുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്‌കോറുകൾ

1: നേപ്പാൾ - 314/4 vs മംഗോളിയ (2023)
2: അഫ്ഗാനിസ്ഥാൻ - 278/3 vs അയർലൻഡ് (2019)
3: ചെക്ക് റിപ്പബ്ലിക് - 278/4 vs തുർക്കി (2019)
4: ഓസ്‌ട്രേലിയ - 263/3 vs ശ്രീലങ്ക (2016)
5: ശ്രീലങ്ക 260/6 vs കെനിയ (2007)

Keywords: News, World, Hangchou, Yuvraj, Nepal, T20, Asian Games, Cricket, Yuvraj's world record shattered, Nepal script T20I history in Asian Games.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia