ഞായറാഴ്ച രാത്രി എട്ടരയോടെ വീട്ടിലാണ് സംഭവം നടന്നത്. പരുക്കേറ്റ സൂരജിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂരജിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന റിപോർട് . എയർഗൺ വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ തോക്കുപൊട്ടിയതാണെന്നാണ് ഗോപി പൊലീസിൽ നൽകിയ മൊഴി. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ പൊലീസ് സ്ഥലത്തെത്തി. പാനൂർ സി ഐ എംപി ആസാദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി വരുന്നത്.
Keywords: News, Kannur, Kerala, Gunfire, Crime, Panoor, Crime, Youth injured after gunfire.
< !- START disable copy paste -->