Follow KVARTHA on Google news Follow Us!
ad

Drown | കടലില്‍ കുളിക്കുന്നതിനിടെ യുവാവ് ചുഴിയില്‍ പെട്ട് മരിച്ചു

കണ്ണൂര്‍: (www.kvartha.com) സുഹൃത്തുക്കളോടൊപ്പം പയ്യാന്പലം പള്ളിയാംമൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍ പെട്ടു മരിച്ചു. പള്ളിയാംമൂല സരോവരം വീട്ടില്‍ സുരേഷ്-സ്വപ്ന ദമ്പതികളുടെ മകന്‍ വിഘ്‌നേഷ് (23) ആണ് മരിച്ചത്.
    
Kerala News, Kannur News, Malayalam News, Youth Drowned in Kannur.

നീന്തുന്നതിനിടെ ചുഴിയില്‍ പെട്ട വിഘ്‌നേഷിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചുഴിയില്‍ നിന്നും പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 

ഭാര്യ: അമയ. സഹോദരന്‍: വിഷ്ണു.

Keywords: Kerala News, Kannur News, Malayalam News, Youth Drowned in Kannur.
< !- START disable copy paste -->

Post a Comment