Arrested | 'വിവാഹത്തില്‍ നിന്നും പിന്‍മാറിയ 17കാരിയെ കത്തികൊണ്ട് കുത്തിപരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍'

 


വടകര: (www.kvartha.com) നാദാപുരം കല്ലാച്ചിയില്‍ പെണ്‍കുട്ടിയെ കുത്തിപരുക്കേല്‍പ്പിച്ച് ഓടിരക്ഷപ്പെട്ട യുവാവിനെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വാണിമേല്‍ പുതുക്കയം സ്വദേശിയായ പതിനേഴുകാരിക്കാണ് കുത്തേറ്റത്. വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ശാദാ(24) ണ് പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്.


Arrested | 'വിവാഹത്തില്‍ നിന്നും പിന്‍മാറിയ 17കാരിയെ കത്തികൊണ്ട് കുത്തിപരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍'

കല്ലാച്ചി പഴയ മാര്‍കറ്റ് റോഡിലെത്തിയ യുവതിയെ അര്‍ശാദ് മൂന്ന് തവണ അടിക്കുകയും കയ്യില്‍ കരുതിയ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. സംഭവം കണ്ട് മാര്‍കറ്റില്‍ കച്ചവടം ചെയ്യുന്നവര്‍ ഓടിക്കൂടി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്ക് പരുക്കേറ്റ പെണ്‍കുട്ടിയെ നാദാപുരം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ പ്രണയത്തിലായിരുന്ന ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി അടുത്തിടെ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാവാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Keywords:  Youth attacks teen girl, arrested, Vadakara, News, Crime, Criminal Case, Arrested, Injured, Hospital, Police, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia