Follow KVARTHA on Google news Follow Us!
ad

Arrested | കണ്ണൂരില്‍ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍

വിദ്യാര്‍ഥികള്‍ ഉള്‍പെടെയുളളവര്‍ക്ക് വില്‍പ്പന നടത്തുന്ന കണ്ണിയെന്ന് എക്‌സൈസ് Arrested, Ganja, Shamshir, Bike, Kerala News
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വീണ്ടും കഞ്ചാവ് വേട്ട. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിപി ശംശീറി(33) നെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ന്‍ജ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസും സംഘവും കല്യാശ്ശേരിയില്‍ നിന്നും 15 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്.

കല്യാശ്ശേരി, ധര്‍മ്മശാല, തളിപ്പറമ്പ് ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പെടെയുളളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതില്‍ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. 

Youth Arrested w

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബൈകില്‍ കഞ്ചാവുമായി വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന ശംശീര്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ഡിപി എസ് ആക്റ്റു പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും മയക്കുമരുന്ന് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

Keywords: Youth Arrested with Ganja, Kannur, News, Arrested, Excise, Ganja, Shamshir, Bike, Case, Students, Kerala News.

Post a Comment